Dasara Movie : കട്ട ലോക്കൽ ഹീറോയായി നാച്ചുറൽ സ്റ്റാർ നാനി; ഒപ്പം കീർത്തി സുരേഷും ഷൈൻ ടോമും ; ദസറ ടീസർ
Dasara Teaser : നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ദസറ
നാച്ചുറൾ സ്റ്റാർ നാനി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ദസറയുടെ ടീസർ പുറത്ത്. നാനിക്ക് പുറമെ മലയാളം താരങ്ങളായി കീർത്തി സുരേഷും ഷൈൻ ടോം ചാക്കോയും ദസറ പ്രധാന വേഷത്തിലെത്തുന്നു. നവാഗതനായ ശ്രീകാന്ത് ഒഡേലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണ്. ഇതിനോടകം ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി.
പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
ALSO READ : Romancham Movie: ഞങ്ങൾ വരുന്നു ഈ വെള്ളിയാഴ്ച; 'രോമാഞ്ചം' ടീമിന്റെ പുതിയ പോസ്റ്റർ
ഷൈൻ ടോം ചാക്കോയ്ക്ക് പുറമെ സായ് കുമാറും നെഗറ്റീവ് ഷേഡുള്ള വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. ദസറ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30 ന് ഒരേ സമയം റിലീസ് ചെയ്യും.
സംവിധാനം : ശ്രീകാന്ത് ഒഡെല
നിർമ്മാണം: സുധാകർ ചെറുകൂരി
പ്രൊഡക്ഷൻ ബാനർ: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്
ഛായാഗ്രഹണം ഡയറക്ടർ: സത്യൻ സൂര്യൻ ISC
സംഗീതം: സന്തോഷ് നാരായണൻ
എഡിറ്റർ: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിജയ് ചഗന്തി
സംഘട്ടനം : റിയൽ സതീഷ്, അൻബരിവ്
പിആർഒ: ശബരി