കൊച്ചി : ടൊവീനോ തോമസ് ദർശന രാജേന്ദ്രൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഡിയർ ഫ്രണ്ട് സിനിമയുടെ ടീസർ പുറത്ത് വിട്ടു. ജൂൺ പത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംവിധായകൻ നടൻ വിനീത് കുമാറാണ്. ടൊവിനോയും ദർശനയും അർജുൻ ലാലും അവതരിപ്പിക്കുന്ന സിനിമയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളെയാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫീൽ ഗുഡ് ചിത്രമാണ് ഡിയർ ഫ്രണ്ട് എന്ന് തോന്നിപ്പിക്കുവിധമാണ് അണിയറ പ്രവർത്തകർ ടീസറിനെ അവതരിപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് സുഹൃത്തുക്കളുടെ കഥയും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റിന്റെയും ആശിഖ് ഉസ്മാൻ പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്മാൻ എന്നിവർ ചേർന്നാണ്.


ALSO READ : Oru Thathvika Avalokanam: അതൊരു അക്ഷര പിശകാണ്, താത്വിക അവലോകനം ആമസോണിലുണ്ട്



ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ  ചേർന്നാണ്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം  നിർവഹിക്കുന്നത് ഷൈജു ഖാലിദാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.


ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം അയാൾ ഞാനല്ലയിലൂടെയായിരുന്നു വിനീത് കുമാർ സിഇനിമ സംവിധാന രംഗത്തേക്ക് എത്തിയത്. ബാലതാരമായി സിനിമയിലെത്തിയ വിനീത് കുമാർ മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ്. തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹതാരമായും നായകനായും ഒക്കെ വിനീത് കുമാർ അഭിനയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവല്‍,  ദ ടൈഗര്‍,  കൊട്ടാരം വൈദ്യൻ,  ഫ്ലാഷ്, തിരക്കഥ, അരുണം, വാല്‍മീകം, സെവെൻസ്, ഇത് നമ്മുടെ കഥ തുടങ്ങിയ ചിത്രങ്ങളില്ലാം വിനീത് പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വിനീത് നായകനായി എത്തിയ ചിത്രം കണ്മഷി ഏറെ  ജനശ്രദ്ധ നേടിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.