Oru Thathvika Avalokanam: അതൊരു അക്ഷര പിശകാണ്, താത്വിക അവലോകനം ആമസോണിലുണ്ട്

ഇതോടെ അജു വർഗ്ഗീസിൻറെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ  ചിത്രം കാണുന്നില്ലെന്ന കമൻറുകളും ആരംഭിച്ചു

Written by - Zee Malayalam News Desk | Last Updated : May 11, 2022, 03:24 PM IST
  • കഴിഞ്ഞ 2021 ഡിസംബർ 31-ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒരു താത്വിക അവലോകനം.
  • സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്
  • ചിത്രം ആമസോൺ പ്രൈമിൽ സെർച്ച് ചെയ്ത പലർക്കും ഫലം നിരാശയായിരുന്നു
Oru Thathvika Avalokanam: അതൊരു അക്ഷര പിശകാണ്, താത്വിക അവലോകനം ആമസോണിലുണ്ട്

ചൊവ്വാഴ്ചയാണ് ജോജു ജോർജ്ജ് നായകനായ ഹാസ്യ ചിത്രം ഒരു താത്വിക അവലോകനം ഒടിടിയിൽ പ്രദർശനം ആരംഭിച്ചത്. അജു വർഗീസാണ്  ചിത്രം ഒടിടിയിൽ റിലീസായത് അറിയിച്ചത്. ഫേസബുക്കിലാണ് അജു വർഗ്സീസ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം ആമസോൺ പ്രൈമിൽ സെർച്ച് ചെയ്ത പലർക്കും ഫലം  നിരാശയായിരുന്നു.

ഇതോടെ അജു വർഗ്ഗീസിൻറെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ  ചിത്രം കാണുന്നില്ലെന്ന കമൻറുകളും ആരംഭിച്ചു. പല റീജിയണുകളിലും ചിത്രം കാണാൻ പറ്റുന്നില്ലെന്നും കമൻറുകളും സ്ക്രീൻ ഷോട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ  സംഭവം ഇതൊന്നുമായിരുന്നില്ല. ചിത്രം അപ്ലോഡ് ചെയ്തപ്പോഴുണ്ടായ ചെറിയ പ്രശ്നമാണ് കാരണം.

ALSO READ: Oru Thathvika Avalokanam OTT Release : ജോജു ജോർജിന്റെ 'ഒരു താത്വിക അവലോകനം' ഒടിടിയിലെത്തി

 

Oru Thathvika Avalokanam-ത്തിന് പകരം Thatwika Avalokanam എന്നാണ് ആമസോൺ പ്രൈമിൽ ചിത്രത്തിന് കൊടുത്തിരിക്കുന്ന പേര്. ഇത് സംബന്ധിച്ച് ചിത്രത്തിൻറെ പ്രൈം ലിങ്ക് സംവിധായകാൻ അഖിൽ മാരാർ തന്നെ ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു.

കഴിഞ്ഞ 2021 ഡിസംബർ 31-ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒരു താത്വിക അവലോകനം. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്.യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീ വർഗീസ് യോഹന്നാനാണ് ചിത്രം നിർമ്മിച്ചത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനെ പ്രമേയമാക്കിയ ചിത്രത്തിൽ സമീപമാകാല രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News