ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഡിയര്‍ വാപ്പിയുടെ ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിക്കുന്ന ഷാൻ  തുളസീധരനാണ്. ക്രൗൺ ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ഒരു തുന്നൽക്കാരനായി ആണ് ചിത്രത്തിൽ ലാൽ എത്തുന്നത്.  ചിത്രത്തിൽ ലാലിനെയും അനഘയെയും കൂടാതെ നിരഞ്ജ് മണിയൻപിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലർ ബഷീറിന്റെയും മോഡലായ മകൾ ആമിറയുടെയും ജീവിത യാത്രയാണ് ഡിയർ വാപ്പി എന്ന സിനിമയുടെ ഇതിവൃത്തം. തലശ്ശേരി, മാഹി, മൈസൂർ, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയർ വാപ്പി ചിത്രീകരണം പൂർത്തിയാക്കിയത്. കൈലാസ് മേനോൻ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ പാണ്ടികുമാർ ഛായാഗ്രഹണവും, പ്രവീൺ വർമ്മ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.  ലിജോ പോൾ ചിത്രസംയോജനവും എം ആർ രാജാകൃഷ്ണൻ ശബ്ദ മിശ്രണവും അജയ് മങ്ങാട് കലാസംവിധാനവും റഷീദ് അഹമ്മദ്‌ ചമയവും ഷിജിൻ പി രാജ് ചിത്രത്തിൻ്റെ നിശ്ചല ഛായാഗ്രഹണവും നിർവഹിക്കുന്നു. 


ALSO READ: Dear Vaappi movie: സ്വപ്നങ്ങള്‍ തുന്നിച്ചേര്‍ത്ത് ബഷീറും മകള്‍ ആമിറയും; 'ഡിയര്‍ വാപ്പി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍


പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാധാകൃഷ്ണൻ ചേലേരി, പ്രൊഡക്ഷൻ മാനേജർ - നജീർ നാസിം, സ്റ്റിൽസ് - രാഹുൽ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - എൽസൺ എൽദോസ്, അസോസിയേറ്റ് ഡയറക്ടർ - ഡുഡു ദേവസി, സക്കീർ ഹുസൈൻ, അസിസ്റ്റൻ്റ് ഡയറക്ടേഴ്‌സ് - സുഖിൽ സാൻ, ശിവ രുദ്രൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.