ബോളിവുഡ് നടി ദീപിക പദുകോണിനെ ശാരീരിക അസ്വാസ്ഥതയെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് താരത്തിൻ ശാരീരിക അസ്വാസ്ഥ്യം അനുഭവ‌പ്പെട്ടത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ദീപിക . പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ദീപിക സുഖം പ്രാപിച്ചു എന്നാ വാർത്തയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ആരോഗ്യ നിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ  പുറത്തുവന്നിട്ടില്ല. നിരവധി പരിശോധനകൾക്കു താരം വിധേയയായതായാണ് റിപ്പോർട്ടുകൾ. ദീപികയുടെ ടീം ഇതുവരെ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. കുറച്ചു മാസങ്ങൾക്കു മുൻപ് ഹൈദരാബിദിൽ വച്ചും ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 


ഹൃദയമിടിപ്പ് കൂടിയതിനെ തുടർന്നായിരുന്നു ഇത്. പ്രഭാസിനൊപ്പം ഹൈദരാബാദിൽ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ ഒരു ദിവസത്തെ നിരീക്ഷണത്തിന് വിധേയയാക്കിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.