Bengaluru : ബോളിവുഡ് നടി ദീപിക പദുകോണിന്റെ (Deepika Padukone) അച്ഛനും ബാഡ്മിന്റൺ താരവുമായിരുന്നു പ്രകാശ് പദുകോണിനെ (Prakash Padukone) കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ താരത്തിന്റെ അച്ഛനെ ബംഗളൂരുവിൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടിയുടെ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്ത് ദിവസത്തിന് മുമ്പ് പ്രകാശ് പദുകോണിനും ഭാര്യ ഉജ്ജാലയ്ക്കും ദീപികയുടെ സഹോദരി അനിഷയ്ക്കും കോവിഡ് ലക്ഷണങ്ങൾ പ്രകടമായിരുന്നു. പിന്നീട് നടത്തിയ കോവിഡ് പരിശോധനയിലാണ് മൂന്ന് പേർക്കും കോവിഡ് ബാധിച്ചു എന്ന് സ്ഥിരീകരിക്കുന്നത്. പ്രകാശിന്റെ അടുത്ത് സുഹൃത്തായ വിമൽ കുമാറാണ് ഇക്കാര്യം വാർത്ത ഏജൻസിയായ പിടിഐയോട് അറിയിക്കുന്നത്.


ALSO READ : JEE Main പരീക്ഷകൾ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വെച്ചു


ഇത്രെയും ദിവസം മൂന്ന് പേരും കോവിഡ് നിരീക്ഷണത്തിലായിരുന്നെങ്കിലും, പ്രകാശിന്റെ അസുഖത്തിന് കുറവ് പ്രകടമായില്ല.. തുടർന്ന് മെയ് ഒന്ന് ശനിയാഴ്ച ആശുത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കോവിഡ് ഭേദമായി അടുത്ത രണ്ട് ദിവസത്തിനുള്ള ആശുപപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമെന്ന് വിമൽ കൂട്ടിചേർത്തു. 


രാജ്യത്തെ പ്രമുഖ ബാഡ്മിന്റൺ താരമായിരുന്നു പ്രകാശ് ആദ്യമായി ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പ് നേടുന്ന് ആദ്യ ഇന്ത്യൻ താരമായിരുന്നു. 1970ത് മുതൽ 1980 കാലഘട്ടങ്ങളിലായിരുന്നു പ്രകാശ് ഇന്ത്യക്കായി റാക്കറ്റ് കൈയ്യിൽ ഏന്തിയിരുന്നത്.


ALSO READ : Covid Updates: ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2 കോടി കടന്നു; 3.57 ലക്ഷം പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു


അതെ സമയം രാജ്യത്ത് കോവിഡ് രോഗബാധ ഉണ്ടായവരുടെ ആകെ എണ്ണം 2 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ആകെ 3.57 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 3449 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചത് 2,22,408 പേരാണ്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ആരോഗ്യ മേഖല വൻ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.