JEE Main പരീക്ഷകൾ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വെച്ചു

അനിശ്ചിത കാലത്തേക്കാണ് പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോക്രിയാൽ അറിയിച്ചു.   

Written by - Zee Malayalam News Desk | Last Updated : May 4, 2021, 04:59 PM IST
  • അനിശ്ചിത കാലത്തേക്കാണ് പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോക്രിയാൽ അറിയിച്ചു.
  • രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം വൻ തിത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ജെഇഇ മെയിൻ പരീക്ഷകൾ മാറ്റി വെച്ചത്.
  • മത്സര പരീക്ഷകൾ സംഘടിപ്പിക്കുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നത്.
  • മെയ് 24 മുതൽ 28 വരെയുള്ള തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്.
JEE Main പരീക്ഷകൾ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റി വെച്ചു

New Delhi: മെയ് മാസത്തിൽ നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷകൾ (JEE Main Exam)മാറ്റി വെച്ചു. അനിശ്ചിത കാലത്തേക്കാണ് പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പോക്രിയാൽ അറിയിച്ചു. രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം വൻ തിത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ജെഇഇ മെയിൻ പരീക്ഷകൾ മാറ്റി വെച്ചത്.

മത്സര പരീക്ഷകൾ സംഘടിപ്പിക്കുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് (National Testing Agency) പരീക്ഷകൾ മാറ്റി വെച്ചിരിക്കുന്നത്. മെയ് 24 മുതൽ 28 വരെയുള്ള തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്.  ആദ്യം ഏപ്രിൽ 27 മുതൽ 30 വരെയുള്ള തീയതികളിൽ നടത്താനിരുന്ന ജെഇഇ മെയിൻ പരീക്ഷകൾ കോവിഡ് രോഗബാധയെ തുടർന്ന് തന്നെ മാറ്റി വെയ്ക്കുകയായിരുന്നു.

ALSO READ: Covid Updates: ഇന്ത്യയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 2 കോടി കടന്നു; 3.57 ലക്ഷം പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ജെഇഇ ഈ വര്ഷം 4 ഘട്ടങ്ങളിൽ ആയി ആണ് സംഘടിപ്പിക്കുന്നത്. ആദ്യ രണ്ട് ഘട്ട പരീക്ഷകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തന്നെ നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ 620978 പേരും രണ്ടാം ഘട്ടത്തിൽ  556248 പേരുമാണ് ജെഇഇ മൈൻസ് പരീക്ഷ എഴുതിയത്.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇത് വരെ കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ആകെ 3.57 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 3449 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചത് 2,22,408 പേരാണ്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ആരോഗ്യ മേഖല വൻ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

ALSO READ: SBI ഉപഭോക്താക്കൾ‌ക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല!

ഇന്ത്യയിൽ ഇത് വരെ ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2.02 കോടി പേർക്കാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ(India). ലോകത്തിൽ ഏറ്റവും കൂടുതൽ രോഗബാധിതരുണ്ടായ രാജ്യം അമേരിക്കയാണ്. ബ്രസീലിന് മൂന്നാം സ്ഥാനത്ത്. ഇന്ത്യയിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News