Dhanush Aishwarya Divorce:  നീണ്ട 18 വര്‍ഷത്തെ  ദാമ്പത്യത്തിന് വിരാമമിട്ടുകൊണ്ട്  ധനുഷും ഐശ്വര്യയും വേര്‍പിരിയുന്ന വാര്‍ത്ത തിങ്കളാഴ്ചയാണ് ഇരുവരും പുറത്തുവിട്ടത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ധനുഷും   ഭാര്യയും സംവിധായികയുമായ ഐശ്വര്യയും  വേര്‍പിരിയുന്നതായി  അറിയിക്കുന്ന പ്രസ്താവനയില്‍  തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇരുവരും അഭ്യര്‍ത്ഥിച്ചിരുന്നു. 


സോഷ്യല്‍ മീഡിയയില്‍  പുറത്തിറക്കിയ പ്രസ്‍താവന കോടിക്കണക്കിന് ആരാധകരെ  വേദനിപ്പിച്ചു എന്നത് ആരാധകരുടെ പ്രതികരണങ്ങളില്‍നിന്നും വ്യക്തമാണ്‌. ഇരുവരുടെയും  ഈ പ്രഖ്യാപനത്തിൽ ആരാധകർ തകർന്നിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ദമ്പതികൾ വേർപിരിയുന്നത് കണ്ട് ഹൃദയം തകർന്നെങ്കിലും, അവർ അവരുടെ സ്വകാര്യതയെ മാനിക്കുകയും അവരുടെ തീരുമാനത്തിന് പിന്തുണ നൽകുകയും ചെയ്യുകയാണ്. ഒപ്പം ഐശ്വര്യയുടെ പിതാവ്  രജനീകാന്തിനെ  ഓര്‍ത്തവരും അദ്ദേഹത്തോട് ശക്തനായിരിക്കാന്‍ ആശംസിച്ചവരും ഏറെയാണ്‌.   


Also Read: Dhanush Aishwarya Divorce: 18 വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമം, ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു


2004 നവംബര്‍ 18നായിരുന്നു ധനുഷും ജനികാന്തിന്‍റെ മൂത്ത മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹം.  യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്.  തികച്ചും അപ്രതീക്ഷിതമായി ഇപ്പോള്‍ ഇരുവരും  വേർപിരിയുകയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇരുവരുടെയും വേര്‍പിരിയല്‍  സിനിമാ പ്രേക്ഷകരിലും പൊതുജനങ്ങളിലും വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.  


നീണ്ട 18 വര്‍ഷം, വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നുമാണ് ധനുഷ്  കുറിച്ചത്.  
 
എന്നാല്‍, ഇരുവരുടെയും വേര്‍പിരിയല്‍ ആരാധകരെ എത്രമാത്രം സ്വാധീനിച്ചു എന്നത് അവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്‌.