Dhanush Divorce: അഭ്യുഹങ്ങൾ അവസാനിച്ചു; ഔദ്യോഗികമായി വേർപിരിഞ്ഞ് ധനുഷും ഐശ്വര്യ രജനീകാന്തും
Dhanush Divorce: ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന ഇരുവരുടെയും വാദം കേട്ടതിന് ശേഷമാണ് വിവാഹമോചനം അനുവദിച്ചത്.
നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും ഔദ്യോഗികമായി വേർപിരിഞ്ഞു. വിവാഹ മോചനം അംഗീകരിച്ച് ചെന്നൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഒരുമിച്ചുള്ള ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന ഇരുവരുടെയും വാദം കേട്ടതിന് ശേഷമാണ് വിവാഹമോചനം അനുവദിച്ചത്.
2022ലാണ് ധനുഷും ഐശ്വര്യയും വേർപിരിഞ്ഞത്. സംയുക്തപ്രസ്താവനായി വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ശേഷം അവർ വിവാഹമോചന അപേക്ഷ നൽകിയിരുന്നു.
Read Also: നവജാത ശിശുവിന് അസാധാരണ വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്
മൂന്ന് തവണയാണ് കോടതി കേസ് പരിഗണിച്ചപ്പോഴും ഇരുവരും ഹിയറിംഗിന് ഹാജരായിരുന്നില്ല. അതോടെ താരങ്ങൾ അനുരജ്ഞനത്തിലേർപ്പെടുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവസാന ഹിയറിംഗ്, നവംബർ 21ന് കോടതിയിൽ ഹാജരായി ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിവാഹമോചന വിധി വന്നത്.
2004ൽ ആയിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. ഇരുവർക്കും ലിംഗ, യാത്ര എന്നീ രണ്ട് മക്കളാണ് ഉള്ളത്.
"സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരം അഭ്യൂദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഇന്ന ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത നല്‍കണം". എന്നിങ്ങനെയായിരുന്നു 2022ൽ ഇരുവരും ചേർന്ന് പുറത്തിറക്കിയ വിവാഹ മോചന കുറിപ്പ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.