ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശവാദമുന്നയിച്ച് കതിരേശൻ, മീനാക്ഷി ദമ്പതികൾ നൽകിയ കേസ് നാളുകളായി കോടതിയുടെ പരി​ഗണനയിലുള്ളതാണ്. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട പുതിയൊരു വാർത്തയാണ് പുറത്തുവരുന്നത്. കേസിൽ മദ്രാസ് ഹൈക്കോടതി ധനുഷിന് സമൻസ് അയച്ചുവെന്നാണ് റിപ്പോർട്ട്. കേസിൽ ധനുഷ് നേരത്തെ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് ആരോപിച്ച് കതിരേശൻ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് ‌നടന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സമൻസ് അയച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകളായിരുന്നു ധനുഷ് സമർപ്പിച്ചിരുന്നത്. ഇവ വ്യാജമാണെന്ന് തെളിയിക്കാൻ ആവശ്യമായ രേഖകൾ ദമ്പതികൾക്ക് സമർപ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ ഹർജി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ നടപടിക്കെതിരെയാണ് ഇപ്പോൾ കതിരേഷൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ധനുഷിന് കോടതി സമൻസ് അയച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. 


Also Read: Hindi National Language Row : ഹിന്ദി രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്നു; എന്നാൽ അത് രാഷ്ട്ര ഭാഷ അല്ല: ഗായകൻ സോനു നിഗം


ധനുഷ് തങ്ങളുടെ മകനാണെന്ന കതിരേശൻ-മീനാക്ഷി ദമ്പതികളുടെ അവകാശവാദവും അതിന്റെ പേരിൽ അവർ നടത്തുന്ന നിയമപോരാട്ടവും കുറെ വർഷങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നാണ് അവർ പറയുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനായി സ്കൂളിൽ പഠിക്കുന്ന സമയത്ത് നാട് വിട്ട് ചെന്നൈയിലേക്ക് പോയതാണെന്നുമാണ് ഇവർ അവകാശപ്പെടുന്നത്. പ്രതിമാസം 65000 രൂപ ധനുഷ് നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം ദമ്പതികളുടെ ആരോപണങ്ങളെല്ലാം ധനുഷ് നിഷേധിച്ചിരുന്നു. 


മാരൻ എന്ന ചിത്രമാണ് ധനുഷിന്റേതായി അടുത്തിടെ ഇറങ്ങിയ ചിത്രം. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന റൂസോ ബ്രദേഴ്സിന്റെ ദി ഗ്രേ മാനിലും താരം അഭിനയിക്കുന്നുണ്ട്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.