Hindi National Language Row : ഹിന്ദി രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്നു; എന്നാൽ അത് രാഷ്ട്ര ഭാഷ അല്ല: ഗായകൻ സോനു നിഗം

Sonu Nigam on Hindi National Language row രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെങ്കിലും അത് രാഷ്ട്ര ഭാഷയല്ലയെന്നാണ് പത്മശ്രീ ജേതാവായ ഗായകൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : May 3, 2022, 07:17 PM IST
  • രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെങ്കിലും അത് രാഷ്ട്ര ഭാഷയല്ലയെന്നാണ് പത്മശ്രീ ജേതാവായ ഗായകൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
  • ബീസ്റ്റ് സ്റ്റുഡിയോ സിഇഒ സുഷാന്ത് മെഹ്തയുമായിട്ടുള്ള ഒരു ചാറ്റ് ഷോയ്ക്കിടെയാണ് ബോളിവുഡ് ഗായകൻ രാഷ്ട്ര ഭാഷ വിഷയത്തിൽ നിലപാട് അറിയിക്കുന്നത്.
Hindi National Language Row : ഹിന്ദി രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്നു; എന്നാൽ അത് രാഷ്ട്ര ഭാഷ അല്ല: ഗായകൻ സോനു നിഗം

ന്യൂ ഡൽഹി : ഹിന്ദി ഇന്ത്യയുടെ രാഷ്ട്ര ഭാഷ അണോ അല്ലയോ എന്ന ചർച്ചയിൽ നിലപാട് വ്യക്തമാക്കി ഗായകൻ സോനു നിഗം. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദിയെങ്കിലും അത് രാഷ്ട്ര ഭാഷയല്ലയെന്നാണ് പത്മശ്രീ ജേതാവായ ഗായകൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ബീസ്റ്റ് സ്റ്റുഡിയോ സിഇഒ സുഷാന്ത് മെഹ്തയുമായിട്ടുള്ള ഒരു ചാറ്റ് ഷോയ്ക്കിടെയാണ് ബോളിവുഡ് ഗായകൻ രാഷ്ട്ര ഭാഷ വിഷയത്തിൽ നിലപാട് അറിയിക്കുന്നത്. 

"എനിക്ക് അറിയാവുന്ന വിവരങ്ങൾ അനുസരിച്ച്, ഹിന്ദി ദേശീയ ഭാഷയാണെന്ന് രാജ്യത്തിന്റെ ഭരണഘടനയുടെ എവിടെയും എഴുതിവെച്ചിട്ടില്ല. ഇത് ഞാൻ പല വിദഗ്ധരോട് ചോദിക്കുകയും വായിക്കുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി, എനിക്കത് അറിയാം. അങ്ങനെ പറയുമ്പോൾ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് തമിഴ് എന്ന് അറിയുമോ? എന്നാലും ഭാഷയുടെ പഴക്കത്തെ കുറിച്ച് തമ്മിൽ സംസ്കൃതവും തമിഴും തമ്മിൽ വാദങ്ങൾ നടക്കാറുണ്ട്. പക്ഷെ ആൾക്കാര് പറയുന്നത് തമിഴാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയെന്നാണ്" ഷോയ്ക്കിടെ സോനു നിഗം പറഞ്ഞു.

ALSO READ : KGF Chapter 2: പുതിയ റെക്കോർഡ്, 1000 കോടി കളക്ഷൻ നേടി കെജിഎഫ് 2ന്റെ വിജയ​ഗാഥ

രാജ്യത്ത് പ്രശ്നങ്ങൾ കുറഞ്ഞ് വരുമ്പോൾ പുതിയ വിഷയങ്ങളെ ചർച്ചയ്ക്കായി കൊണ്ടുവരുന്നതാണ്. ഭാഷ അടിച്ചേൽപ്പിക്കുന്നത് രാജ്യത്ത് യോജിപ്പില്ലായ്‌മ കൊണ്ടുവരാൻ ഇടയാക്കുന്നുയെന്ന് ഗായകൻ തന്റെ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

"തമിഴ് സംസാരിക്കുന്ന ഒരാളോട് ഹിന്ദി പറയണമെന്ന് പറയുന്നത് രാജ്യത്ത് യോജിപ്പില്ലായ്‌മ കൊണ്ടുവരും. അവരെന്തിന് ആ ഭാഷ പറയണം. ജനങ്ങൾക്ക് ഏത് ഭാഷ സംസാരിക്കണമെന്നതിനുള്ള അവകാശം ഈ രാജ്യത്തുണ്ട്" സോനു നിഗം പറഞ്ഞു.

"അതൊക്കെ വിട്ടു കളയു, അവർ സന്തോഷവാന്മാരായി ഇരിക്കട്ടെ. ഒരു പഞ്ചാബി പഞ്ചാബി ഭാഷ അറിഞ്ഞിരിക്കണം, ഒരു തമിഴൻ തമിഴ് ഭാഷ അറിഞ്ഞിരിക്കണം. അവർക്ക് ഇംഗ്ലീഷ് സൗകര്യപ്രദമാണെങ്കിൽ അതും സംസാരിക്കുട്ടെ. കൂടാതെ നമ്മുടെ കോടതികളിലെ വിധി പ്രസ്താവമെല്ലാം ഇംഗ്ലീഷിലാണ്. വിമാനത്തിലെ ക്യാബിൻ ക്രൂ സംസാരിക്കാൻ ഈ ഭാഷയാണ് തിരഞ്ഞെടുക്കുന്നത്" ബോളിവുഡ് ഗായകൻ കൂട്ടിച്ചേർത്തു. 

ALSO READ : Yash Pan Masala Ad: അല്ലു അർജുന് പിന്നാലെ കോടികളുടെ പാൻ മസാല പരസ്യം ഉപേക്ഷിച്ച് യാഷും

കെജിഎഫ് 2, ആർആർആർ സിനിമകളുടെ ഹിന്ദി മാർക്കറ്റിലെ അപ്രമാദിത്വമായിരുന്നു രാഷ്ട്ര ഭാഷ വിവാദം വീണ്ടും ഉടലെടുത്തതിന്റെ സാഹചര്യങ്ങളിൽ ഒന്ന്. കന്നട നടൻ കിച്ചാ സുദീപ് ബോളിവുഡ് ചിത്രങ്ങൾ തെന്നിന്ത്യൻ സിനിമകളെ ഭയക്കുന്നു എന്നും ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നും പറഞ്ഞത് ഈ വിവാദം താരങ്ങൾക്കിടിയലേക്ക് വളർന്നു. ഇതിനെതിരെ ഹിന്ദി നടൻ അജയ് ദേവ്ഗൺ ട്വിറ്ററിൽ രംഗത്തെത്തുകയും ചെയ്തു.

ഹിന്ദി രാഷ്ട്ര ഭാഷയല്ലെങ്കിൽ പിന്നെ എന്തിനാണ് തെന്നിന്ത്യൻ ചിത്രങ്ങൾ ഹിന്ദിയിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യുന്നു എന്ന് അജയ് ദേവഗൺ കിച്ച സുദീപിനോടായി ട്വിറ്ററിലൂടെ ചോദിച്ചു. ഇത് ഇരു താരങ്ങൾക്കിടിയിൽ വാക്ക്വാദങ്ങൾക്ക് വഴി വെക്കുകയും ചെയ്തു.  ഹിന്ദിയിലുള്ള ബോളിവുഡ് നടന്റെ ട്വീറ്റിന് മറുപടിയായി കിച്ച  സുദീപ് എത്തുകയും ചെയ്തു. "സർ നിങ്ങൾ ഹിന്ദിയിൽ അയച്ച് വാക്യങ്ങൾ എനിക്ക് മനസിലായി, അതിനുള്ള കാരണം ഹിന്ദി ഭാഷയെ ഞങ്ങൾ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് കൊണ്ടാണ്. അതിൽ ഒരു പ്രശ്നവുമില്ല, എന്നാൽ ഞാൻ താങ്കൾക്കുള്ള മറുപടി കന്നട ഭാഷയിൽ നൽകിയാൽ എന്തായിരിക്കും സ്ഥിതി? സർ ഞങ്ങളും ഇന്ത്യയുടെ ഭാഗമാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News