ആരാധകർ കാത്തിരുന്ന ധനുഷിന്റെ അമ്പത്തിയൊന്നാം ചിത്രം അനൗൺസ് ചെയ്തു. നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമായ ശ്രി നാരായൺ ദാസ് കെ നാരങ്ങിന്റെ ജന്മദിനത്തിലാണ് ചിത്രം അനൗൺസ് ചെയ്തത്. നാഷണൽ അവാർഡ് നേടിയ ധനുഷും നാഷണൽ അവാർഡ് നേടിയ ശേഖർ കമ്മൂലയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുനിൽ നാരങ്ങും പുഷ്‌കർ രാം മോഹൻ റാവുവും അമിഗോസ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു. ധനുഷിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ കോൺസെപ്റ്റ് പോസ്റ്റർ റിലീസ് ചെയ്തു. ധനുഷിനെ ഇതുവരെ കാണാത്ത രീതിയിലാകും ചിത്രത്തിൽ ശേഖർ കമ്മൂല അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരക്കും. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്ത് വിടും. പിആർഒ - ശബരി.


വരുൺ തേജിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു; 'മട്ക' പൂജാ ചടങ്ങുകളോടെ ആരംഭിച്ചു


'മട്ക'യുടെ ലോഞ്ചിങ് ഹൈദരാബാദിൽ നടന്നു. വൈര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ മോഹൻ ചെറുകുരി, ഡോ. വിജേന്ദർ റെഡ്ഢി തീങ്കല എന്നിവർ നിർമിച്ച് പലാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കരുണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മട്ക. വരുൺ തേജിൻറെ പതിനാലാം ചിത്രമാണിത്. ചിത്രം പൂജാ ചടങ്ങുകളോടെ ആരംഭിച്ചു.


സുരേഷ് ബാബുവും ചിത്രത്തിലെ നിർമാതാക്കളും സംവിധായകന് സ്‌ക്രിപ്റ്റ് നൽകി ചടങ്ങുകൾ ആരംഭിച്ചു. മുഹൂർത്തം ഷോട്ടിനായി സംവിധായകൻ മാരുതി ക്യാമറ സ്വിച്ച് ഓൺ ചെയ്തു. നിർമാതാവ് അല്ലു അരവിന്ദ് ക്ലാപ്ബോർഡ് കൊടുത്തു. ദിൽ രാജുവും ഹരീഷ് ശങ്കർ ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തു.


വ്യത്യസ്തമായ രീതിയിലാണ് ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്തത്. ചൂതാട്ടം പോലെയാണ് 'മട്ക'. 1958നും 1982നും ഇടയിൽ നടന്ന രാജ്യത്തെ പിടിച്ചുകുലുക്കിയ ചില യഥാർത്ഥ സംഭവങ്ങൾ വിശാഖപ്പെട്ടണത്തിന്റെ ബാക്ഡ്രോപ്പിൽ പറയുന്നു. 24 വർഷത്തെ കഥയാണ് ചിത്രം പറയുന്നത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വരുൺ തേജ് എത്തുന്നത്. വരുൺ തേജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെയാണ് ചിത്രത്തിൽ.
ചിത്രത്തിൽ മീനാക്ഷി ചൗധരി, നോറ ഫത്തേഹി എന്നിവരാണ് വരുൺ തേജിനൊപ്പം എത്തുന്നത്. നവീൻ ചന്ദ്ര, കന്നഡ കിഷോർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിനായി ബ്രഹ്മാണ്ഡ സെറ്റാണ് ഒരുങ്ങുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - ആശിഷ്‌ തേജ, ആർട്ട് ഡയറക്ടർ - സുരേഷ്.


സംഗീതം - ജി വി പ്രകാശ് കുമാർ, സിനിമാറ്റോഗ്രഫി - പ്രിയ സേത്, എഡിറ്റർ - കാർത്തിക ശ്രീനിവാസ് ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആർകെ ജന. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'മട്ക' എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം തിയേറ്ററുകളിലെത്തും. അജയ് ഘോഷ്, മൈം ഗോപി , രൂപലക്ഷ്മി, വിജയരാമ രാജു, ജഗദീഷ്, രാജ് തിരൻദാസ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പിആർഒ- ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.