Chennai: ധനുഷിൻറെ ഏറ്റവും പുതിയ ജഗമേ തന്തിരത്തിന്റെ (Jagame Thandhiram) ഓഡിയോ ട്രാക്ക് ജൂൺ 7 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ കാർത്തിക സുബ്ബരാജാണ് വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.  ചിത്രം ജൂൺ 18 ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ ഓഡിയോ ട്രാക്ക് നാളെ റിലീസ് ചെയ്യുന്നത്. ഒപ്പം തന്നെ ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ ട്രൈലെർ ജൂൺ 1 ന് റിലീസ് ചെയ്‌തിരുന്നു. വൻ ജനശ്രദ്ധയാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിച്ചത്. തമിഴിലെ പുതുയഗ സംവിധായകരിൽ മുൻനിരയിലുള്ള കാർത്തിക് സുബ്ബരാജിന് (Karthik Subbaraj) തന്റെ രജിനി ചിത്രം പേട്ട കഴിഞ്ഞ് ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച ചിത്രമാണ് ജഗമേ തന്തിരം. 


ALSO READ: Jagame Thandhiram : ഒറിജനൽ ഗ്യാങ്സ്റ്ററായി ധനുഷ്, കാർത്തിക് സുബ്ബരാജ് ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയ്ലർ


ധനുഷിനൊപ്പം മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും (Aishwarya Lekshmi) ജോജു ജോർജും (Joju George) പ്രധാന കഥപാാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. ഇംഗ്ലീഷ് താരം ജെയിംസ് കോസ്മോയാണ് (James Cosmo) ചിത്രത്തിൽ പ്രതിനായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്.


ചിത്രത്തിന്റെ ടീസറിൽ ധനുഷ് അവതരിപ്പിക്കുന്ന സുരുളി എന്ന കഥപാത്രത്തിന് കോമഡിയുടെപക്ഷം കാണിച്ചപ്പോൾ ട്രെയ്ലറിൽ ഗ്യാങ്സ്റ്ററായി എത്തുന്ന മാസ് പരിവേഷമാണ് നൽകിയിരിക്കുന്നത്. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന് മാഫിയയും സുരുളിയും തമ്മിൽ ഏറ്റമുട്ടുന്നതാണ് ചിത്രമെന്ന് ട്രെയ്ലറിലുടെ ലഭിക്കുന്ന സൂചന.


ALSO READ: Movie Teaser: Dhanush ചിത്രമായ Jagame Thandhiram ന്റെ ടീസറെത്തി; സിനിമ Netflix ൽ റിലീസ് ചെയ്യും


ലണ്ടൻ കേന്ദ്രീകരിച്ച് വളർന്ന വരുന്ന ജോജു ജോർജ് അവതരിപ്പിക്കുന്ന ശിവദോസ് എന്ന് കഥപാത്രത്തിനെതിരെ പോരാടാൻ ജെയിംസ് കോസ്മോയുടെ പീറ്ററെന്ന് ഗ്യാങ് ലീഡർ ലണ്ടണിലേക്ക് സുരളിയെ എത്തിക്കുന്നതും അതിന് ശേഷം സംഭവിക്കുന്നതുമാണ് ജഗമേ തന്തിരത്തിന്റെ ഇതിവൃത്തം. ഇതിനിടിയിൽ വൈലൻസും പ്രതികാരവും തമാശയും തുടങ്ങി എല്ലാ ചേരുവുകൾ അടങ്ങിയ കഥാപാത്രമായിട്ടാണ് ധനുഷ് (Dhanush) അവതരിപ്പിക്കുന്ന സുരുളി എത്തുന്നത്.


ALSO READ: 777 Charlie Teaser : ധർമയുടെ അരികിൽ തിരികെ എത്താൻ ചാർലിയുടെ പ്രയാണം, '777 ചാർലി' ടീസർ പുറത്തിറങ്ങി [VIDEO]


ചിത്രം കഴിഞ്ഞ വർഷം മെയിൽ റിലീസ് ചെയ്യാനായി തീരുമാനിച്ചിരിക്കവെയാണ് കോവിഡ് മഹാമാരിയെ തുടർന്ന് തിയറ്ററുകളെല്ലാം അടച്ചത്. തുടർന്ന് ഈ വർഷം ഇറക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം തരംഗവും ചിത്രത്തിന്റെ തിയറ്റർ റിലീസിനെ ബാധിച്ചു. അതെ തുടർന്നാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 18 റിലീസ് ചെയ്യാൻ തീരുമാനമായത്. തമിഴിന് പുറമെ മലയാളം തെലുഗു, കന്നടാ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.