)
Kochi : Joju George നെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന Peace ന്റെ ചിത്രീകരണം പൂർത്തിയായി. കഴിഞ്ഞ് ദിവസം ചിത്രത്തിന്റെ Pack Up കഴിഞ്ഞുയെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി തുടങ്ങി നാല് ഭാഷകളിൽ ഒരുങ്ങുന്ന 'പീസ്' ഒരു സറ്റയർ മുവീ ആണ്. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.
സിദ്ദീഖ്, ആശ ശരത്ത്, അർജുൻ സിങ്, വിജിലേഷ്, ഷാലു റഹീം, രമ്യാ നമ്പീശൻ, അനില്‍ നെടുമങ്ങാട്, അതിഥി രവി,മാമുക്കോയ, പോളി വിൽസൺ തുടങ്ങിയവരും 'ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ.
ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻെറ ഗാനരചന അൻവർ അലിയും സൻഫീർ.കെ.യും ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.
പീസ് സിനമയുടെ ചിത്രീകരണ വേളയിലാണ് നടൻ അനിൽ നെടുമങ്ങാട് വെള്ളത്തിൽ മുങ്ങി മരിക്കുന്നത്. അതെ തുടർന്ന കുറച്ച് നാൾ ചിത്രീകരണം മുടങ്ങിയിരുന്നു. പീസിന്റെ ഷൂട്ടിങിനിടെ തൊടുപുഴയിൽ വെച്ച് മലങ്കര ഡാമിൽ കുളിക്കുന്നതിനിടെയാണ് അനിൽ നെടുമങ്ങാട് കയത്തിൽ അകപ്പെട്ട് മുങ്ങി മരിക്കുന്നത്. കയത്തിൽപ്പെട്ട അനിലിനെ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പുറത്തെത്തിക്കാനായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy