ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എംഎസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ സംരംഭമായ 'എൽജിഎം'  എന്ന ചിത്രത്തിനായി പ്രേക്ഷകരും തമിഴ് ഇൻഡസ്ട്രിയും കാത്തിരിപ്പിലാണ്. ചിത്രം തെലുങ്കിലേക്കും ഡബ് ചെയ്ത് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രം കേരളത്തിലും റിലീസിനെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ്മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്. " നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽജിഎം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി"- സംവിധായകൻ രമേശ് തമിഴ്മണിയുടെ പറഞ്ഞു.


ALSO READ: Dhoomam: ഫഹദ് ഫാസിൽ ചിത്രം ധൂമത്തിലെ ലിറിക്‌സ് വിഡിയോ സോങ് പുറത്തിറക്കി


ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസന ഘട്ടത്തിലാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ട്രെയിലർ ലോഞ്ചും ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കും. ചടങ്ങിൽ എംഎസ് ധോണിയും ഭാര്യ സാക്ഷി ധോണിയും പങ്കെടുക്കും. ചിത്രത്തിന്റെ ഏറ്റവും ഒടുവിൽ റിലീസായ ട്രെയിലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒട്ടാകെ 70 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി വൈറലായിരിക്കുകയാണ്.


ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ 'എൽജിഎം' ൽ ഹരീഷ് കല്യാൺ, നാദിയ, ഇവാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. പിആർഒ- ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.