Dhoomam Movie OTT Update : ഒടിടി റിലീസിനായി കാത്തിരുക്കുന്ന ചിത്രങ്ങളുടെ പട്ടികയിലുള്ള പ്രമുഖ ചിത്രങ്ങളിൽ ഒന്നായിരുന്നു ഫഹദ് ഫാസിൽ നായകനായി എത്തിയ ധൂമം. കെജിഎഫ്, കെജിഎഫ്2, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് ധൂമം. ഈ വർഷം ജൂണിൽ തിയറ്ററിൽ എത്തിയ ചിത്രം കഴിഞ്ഞ ആഴ്ചയിലാണ് ഒടിടിയിൽ എത്തിയത്. ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണം ആരംഭിച്ചിത് ആപ്പിൾ ടിവിയിലായിരുന്നു. ഈ വിവരം അറഞ്ഞതോടെ പല ആരാധകരുടെ നെറ്റി ചുളിഞ്ഞു. എന്നാൽ ആപ്പിൾ ടിവിയിൽ മാത്രമല്ല മറ്റൊരു പ്ലാറ്റ്ഫോമിലും ധൂമം ഡിജിറ്റൽ സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ബുക്ക് മൈ ഷോയുടെ ബിഎംഎസ് സ്ട്രീം എന്ന പ്ലാറ്റ്ഫോമിലാണ് ചിത്രം ഡിജറ്റൽ സംപ്രേഷണം നടന്നത്. ബുക്ക് മൈ ഷോയുടെ റെന്റൽ സേവനമാണ് സ്ട്രീം. 59 രൂപ നൽകി ചിത്രം ബുക്ക് മൈ ഷോ ആപ്പിലൂടെ തന്നെ കാണാൻ സാധിക്കുന്നതാണ്. നേരത്തെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പക്ഷെ നിർമാതാക്കൾ അതിന് തുനിഞ്ഞില്ല.


ALSO READ : Adrishya Jalakangal OTT : ടൊവീനോയുടെ അദൃശ്യ ജാലകങ്ങൾ ഒടിടിയിലേക്ക്; എപ്പോൾ എവിടെ കാണാം?


കന്നഡ സിനിമ നിർമാതാക്കൾക്ക് തങ്ങൾ പ്രതീക്ഷിച്ചത് മലയാളം ബോക്സ്ഓഫീസിൽ നിന്നും ധൂമം സിനിമയിലൂടെ നേടിയെടുക്കാൻ സാധിച്ചില്ല. ഫഹദ് ഫാസിലിന് പുറമെ അപർണ ബാലമുരളിയും റോഷൻ മാത്യുവും, വിനീതും അണിനിരന്ന ത്രില്ലർ ചിത്രം മോളിവുഡ് ബോക്സ് ഓഫീസിൽ അമ്പെ പരാജയമായിരുന്നു. ധൂമം ഒടിടിയിൽ എത്തുന്നതിന് മുമ്പ് ചിത്രം ടെലിവിഷൻ സംപ്രേഷണം ചെയ്തിരുന്നു. ഹിന്ദിയിലാണ് ചിത്രത്തിന്റെ സാറ്റ്ലൈറ്റ് സംപ്രേഷണം നടന്നത്. ഒക്ടോബർ രണ്ടിന് സോണി മാക്സ് ടെലിവിഷൻ ചാനലിൽ വോൾഡ് ടിവി റിലീസായിട്ടാണ് ധൂമം സംപ്രേഷണം ചെയ്തത്.


കന്നഡ സംവിധായകൻ പവൻ കുമാറാണ് ധൂമം സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രമാണ് 'ധൂമം'. കന്നഡയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പവൻകുമാർ. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിങ് സുരേഷ് അറുമുഖൻ. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.