വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രമാണ് ധ്രുവനച്ചത്തിരം. ഏറെ നാളുകൾക്ക് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിനായി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രം സംബന്ധിച്ചുള്ള പുതിയൊരു അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ധ്രുവനച്ചത്തിരത്തിന്റെ സെൻസറിംങ് പൂർത്തിയായിരിക്കുകയാണ്. യു/എ സർ‌ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തെ സംബന്ധിച്ചുള്ള വലിയൊരു അപ്ഡേറ്റ് നാളെ പുറത്തുവിടുമെന്ന് സംവിധായകൻ ​ഗൗതം മേനോൻ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാരിസ് ജയരാജ് ആണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ​ഗൗതം മേനോനും ഹാരിസ് ജയരാജും ഒന്നിക്കുന്നത്. ചിത്രത്തിലെ ഒരു പാട്ട് സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലെ അവ എന്നെ എന്നെ തേടി വന്ത അഞ്ചല എന്ന ​ഗാനം പോലെ ഒരു ഹിറ്റ് ഡാൻസ് നമ്പർ ആണ്.



Also Read: Chaaver Trailer: ഒരു ടിനു പാപ്പച്ചൻ സംഭവം; ഗംഭീര വിഷ്വൽസുമായി 'ചാവേർ' ലോഡിം​ഗ്, ​ട്രെയിലർ


വിക്രമിനെ കൂടാതെ, സിമ്രാൻ, റിതു വർമ്മ, ഐശ്വര്യ രാജേഷ്, പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, വംശി കൃഷ്ണ, സതീഷ് കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള ഒരു വലിയ താരനിര ധ്രുവനച്ചത്തിരത്തിൽ ഉണ്ട്. 2017ൽ ചിത്രീകരണം തുടങ്ങിയ ചിത്രം വിവിധ കാരണങ്ങളാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ വൈകി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ധ്രുവനച്ചത്തിരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.