അഭിനയത്തിന് പുറമെ അഭിമുഖങ്ങളിലൂടെ ഒരു സ്റ്റാറായി മാറിയ വ്യക്തിയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ഇന്റർവ്യുവുകൾ മണിക്കൂറികൾക്കുള്ളിൽ തന്നെ വൈറലാകും. തുറന്ന പറച്ചലാണ് ധ്യാനിന്റെ അഭിമുഖങ്ങളിൽ പ്രധാന ആകർഷണം. തന്റെ സ്കൂൾ, കോളജ് കാലത്തെ സംഭവങ്ങൾ തമാശ രൂപേണയാണ് ധ്യാൻ താൻ നൽകുന്ന അഭിമുഖങ്ങളിലൂടെ പറയുന്നത്. എന്നാൽ നടൻ ഈ അഭിമുഖങ്ങളിൽ വെളിപ്പെടുത്തുന്നത് പോലെ പറയുന്നവ വ്യാജമായ കാര്യങ്ങളാണെന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ആരോപിക്കുന്നത്. എന്തിന് ധ്യാനിന്റെ സഹോദരൻ വിനീത് ശ്രീനിവാസൻ പോലും ഇക്കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അവയ്ക്കെല്ലാം മറുപടി നൽകുകയാണ് ധ്യാൻ. താൻ ഒരിക്കലും കള്ളം പറയാറില്ല. എന്നാൽ അത് കഥയായി പറയുമ്പോൾ കുറച്ച് പൊടിപ്പും തൊങ്ങലും ചേർത്ത് പറയാറുണ്ട്. കഥ സന്ദർഭങ്ങളിലുള്ളവരെ മാറ്റി ഒക്കെ അവതരിപ്പിക്കാറുണ്ട്. എന്നാൽ താൻ പറയുന്ന കാര്യങ്ങൾ ഒരിക്കലും കള്ളമല്ലയെന്ന് ധ്യാൻ ജിഞ്ചർ മീഡിയയ്ക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു,


ALSO READ : Kreupasanam: കൃപാസനത്തിൽ ഒരു പ്രയർ റിക്വസ്റ്റ് എഴുതി ; സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്ന് നടി അശ്വതി


"കള്ളം ഞാൻ പറയാറില്ല, കുറച്ച് എക്സാജിറേറ്റ് ചെയ്യാറുണ്ട്. കഥ പറയുമ്പോൾ പുട്ടിന് പീര ഇടുന്നത് പോലെ പൊലിപ്പിക്കും. ആ രീതിയിൽ ഞാൻ മസാല ഉണ്ടാക്കാറുണ്ട്. പക്ഷെ ഒരിക്കലും അടിസ്ഥാരഹിതമായ കഥകൾ പറഞ്ഞിട്ടില്ല. ചിലപ്പോൾ ആൾക്കാരുടെ പേര് മാറ്റി പറയാറുണ്ട്. ഒരിക്കലും ഇല്ലാത്ത കഥ ഞാൻ പറയാറില്ല. പ്രത്യേകിച്ച് വീട്ടിൽ ഉള്ളവരെ പറ്റി പറയുമ്പോൾ ഉള്ള കഥയല്ലേ പറയാൻ പറ്റു" ധ്യാൻ തന്റെ അഭിമുഖത്തിൽ പറഞ്ഞു.



ധ്യാനിന്റെ അടുത്തതായി തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രം വീകത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ ഇക്കാര്യം പറയുന്നത്. ഡിസംബർ 9ന് തിയറ്ററുകളിൽ റിലീസ് ചെയ്യൻ ഒരുങ്ങുകയാണ് വീകം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഷീലുവും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. 


കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വീകം. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സാഗർ ഹരിയാണ്. ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസനെയും ഷീലു എബ്രഹാമിനെയും കൂടാതെ അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  ധനേഷ് രവീന്ദ്രനാഥ്‌  ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹനാണ് നിർവ്വഹിക്കുന്നത് സംഗീതം സംവിധാനം  വില്യംസ് ഫ്രാൻസിസാണ് കൈകാര്യം ചെയ്യുന്നത്. വീകത്തിന്റെ ഒടിടി സാറ്റ്ലൈറ്റ് അവകാശം സീ5-ും സീ കേരളവും സ്വന്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.