Kreupasanam: കൃപാസനത്തിൽ ഒരു പ്രയർ റിക്വസ്റ്റ് എഴുതി ; സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്ന് നടി അശ്വതി

ഏറ്റവും പ്രധാന ഘട്ടത്തിൽ കൃപാസനം തന്നെ രക്ഷിച്ചെന്നും അത്ഭുതം വാക്കുകളിൽ വിവരിക്കാൻ പറ്റില്ലെന്നുമായിരുന്നു അശ്വതി പറഞ്ഞത്. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിൻറെ വെളിപ്പെടുത്തൽ.

Written by - Zee Malayalam News Desk | Last Updated : Dec 5, 2022, 04:11 PM IST
  • സംഭവം എന്തായാലും അധികം താമസിക്കാതെ വൈറലായി
  • അശ്വതിയുടെ പോസ്റ്റിന് താഴെ നടൻ കൂട്ടിക്കൽ ജയചന്ദ്രനും കമൻറുമായി എത്തി
  • ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു എന്നും അശ്വതി
Kreupasanam: കൃപാസനത്തിൽ ഒരു പ്രയർ റിക്വസ്റ്റ് എഴുതി ; സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിക്കണമെന്ന് അറിയില്ലെന്ന് നടി അശ്വതി

ആലപ്പുഴയിലെ കൃപാസനം എന്ന പ്രാർഥന കേന്ദ്രം കുറച്ചു നാളുകളായി സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാണ്. നടി ധന്യ മേരി വർഗീസ്സിൻറെ പ്രതികരണമാണ് കൃപാസനത്തെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തത്. ഇതിനെ വിമർശിച്ചും അനുകൂലിച്ചും പലരും രംഗത്ത് എത്തിയിരുന്നു. ഇവരുടേതായി പുറത്തിറക്കുന്ന കൃപാസനം പത്രം സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.

ഇതിന് പിന്നാലെ കൃപാസനത്തിൽ തൻറെ അനുഭവം തുറന്നു പറയുകയാണ് സീരിയൽ താരം അശ്വതി. ജീവിതത്തിലെ ഏറ്റവും പ്രധാന ഘട്ടത്തിൽ കൃപാസനം തന്നെ രക്ഷിച്ചെന്നും അത്ഭുതം വാക്കുകളിൽ വിവരിക്കാൻ പറ്റില്ലെന്നുമായിരുന്നു അശ്വതി പറഞ്ഞത്. തൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിൻറെ വെളിപ്പെടുത്തൽ.

അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കൃപാസനം പത്രവും ധന്യയുടെ സാക്ഷ്യം പറച്ചിലും ആണല്ലോ ഇപ്പോ ചർച്ചാ വിഷയം.. എന്നാൽ എന്റെ ഒരു അനുഭവം പങ്കുവെക്കട്ടെ,
2018 അവസാനം - 2019 തുടക്കം ആണ് ജീവിതത്തിൽ നേരിടാവുന്നതിൽ വെച്ചു ഏറ്റവും വലിയൊരു പ്രതിസന്ധി കാലഘട്ടം ഞങ്ങൾക്ക് ഉണ്ടായിരുന്നു. നാളെ എന്ത് എന്ന് ഉറപ്പില്ലാത്ത നാളുകൾ, ചുറ്റിനും നിൽക്കുന്നത് കൂടെ നിന്ന് തകർത്തവരും, ഒന്ന് തകർന്നപ്പോൾ നൈസായി ഒഴിഞ്ഞു പോയവരും. 

 

ഞങ്ങളെ മനസിലാക്കിയവർ ഉണ്ടെങ്കിലും കൈയിലെണ്ണാവുന്ന വളരെ ചുരുക്കം പേർ.ജീവിക്കണോ മരിക്കണോ എന്നുള്ള ആലോചനയുടെ നാളുകൾ..ആ സമയത്ത് എന്റെ നാത്തൂൻ പറഞ്ഞാണ് കൃപാസനത്തെ കുറിച്ച് അറിയുന്നത്.
ഞാൻ കൃപാസനം വെബ്സൈറ്റിൽ കയറി നോക്കി അതിൽ "Light a candle request prayer" എന്ന് കണ്ടപ്പോൾ ഞാൻ അതിൽ ഞങ്ങൾക്ക് സംഭവിച്ച വിഷമങ്ങളും ഒരു വഴി കാണിച്ചു തരാനും മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിച്ചുകൊണ്ട്  ഒരു പ്രയർ റിക്വസ്റ്റ് എഴുതി അയച്ചു .

സംഭവിച്ച ആ അത്ഭുതം എനിക്ക് എങ്ങനെ വിവരിച്ചു എഴുതണം എന്നറിയുന്നില്ല.ഒരു കച്ചിത്തുരു കിട്ടുക എന്നൊക്കെ പറയുന്നപോലെ ഞങ്ങൾക്ക് ഒരു ജീവിത മാർഗം ആണ് മാതാവ് തെളിയിച്ചു തന്നത്. ശരിക്കും ഞങ്ങളുടെ ജീവിതം മാറി മറിയുകയായിരുന്നു. അതുകൊണ്ട് ഞാൻ വിശ്വസിക്കുന്നുണ്ട് ആ ഒരു prayer requestലൂടെ ആണ് ഞങ്ങൾക്ക് അത്ഭുതം നടന്നത് എന്ന്.

വിശ്വാസമില്ലാത്തവരുടെ വിശ്വാസം പോലെതന്നെ ആണല്ലോ വിശ്വസിക്കുന്നവരുടെ വിശ്വാസം...ഏതു??അതുകൊണ്ട് വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കാതിരിക്കട്ടെ.. ഇതിന്റെ പേരിൽ കളിയാക്കിയും പരിഹസിച്ചും സമയം കളയാൻ നിൽക്കാതെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളത് ചെയ്ത് തീർക്കൂ.. കാരണം "പുല്ലിന് തുല്യംമേ നരനുടെ നാളുകൾ " അശ്വതിയുടെ പോസ്റ്റിന് താഴെ നടൻ കൂട്ടിക്കൽ ജയചന്ദ്രനും കമൻറുമായി എത്തി.

വിശ്വാസം രക്ഷിക്കട്ടെ! പക്ഷേ, ഈ വിമർശിക്കുന്നത് ആളാകാനുളള ഒരു ശ്രമം മാത്രവാണ്! ഗതികേട് വരുമ്പോൾ ദൈവം പോലും പലതരം വിശ്വാസങ്ങളുടെയും പിറകെ പോകും! പല മഹാശാസ്ത്രജ്ഞന്മാരും സംസ്ഥാനം വിട്ട് വരെ ഓടുന്നത് ഞാൻ കണ്ടിട്ടുണ്ട്.....ഞാൻ എന്നെ ഡിസൈൻ ചെയ്ത പ്രകൃതിയിൽ വിശ്വസിക്കുന്നു. എന്നായിരുന്നു ജയചന്ദ്രൻറെ പോസ്റ്റ്. 

സംഭവം എന്തായാലും അധികം താമസിക്കാതെ വൈറലായി ദൈവത്തിൽ വിശ്വസിക്കുന്നത് ഒരിക്കലുംതെറ്റല്ല വിശ്വാസങ്ങൾ പലതാകാം എന്നാൽ എല്ലാവരും പലപേരുകൾഇട്ട് വിളിക്കുന്ന ആ പ്രപഞ്ചശക്തി അത് ഒന്നുതന്നെയാണെന്നും ചില ഫേസ്ബുക്ക് ഉപയോക്താക്കൾ കമൻറ് ചെയ്യുന്നുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

 

Trending News