Thrayam: സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് `ത്രയം`; ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിലേക്ക്
Dhyan Sreenivasan: സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രാണ് `ത്രയം`. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ചിത്രമാണിത്.
സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന "ത്രയം" ഒക്ടോബർ 25ന് പ്രദർശനത്തിനെത്തുന്നു. സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രാണ് "ത്രയം". പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ചിത്രമാണിത്. ചിത്രത്തിൽ അനാർക്കലി മരിക്കാർ, ഡയാന ഹമീദ്, നിരഞ്ജ് മണിയൻ പിള്ള രാജു, രാഹുൽ മാധവ്, ശ്രീജിത്ത് രവി, ചന്ദു നാഥ്, ശാലു റഹീം, കാർത്തിക് രാമകൃഷ്ണൻ, ഗോപീകൃഷ്ണൻ കെ വർമ്മ, ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്, സരയൂ മോഹൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
തിരക്കേറിയ ഒരു നഗരത്തിൽ അപ്രതീക്ഷിതമായി എത്തി ചേരുന്ന ചില കഥാപാത്രങ്ങളും അവിടെ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് "ത്രയം" പറയുന്നത്. ത്രില്ലർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവഹിക്കുന്നു. "ഗോഡ്സ് ഓൺ കൺട്രി " എന്ന ചിത്രത്തിന് ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന സിനിമയാണ് "ത്രയം".
ALSO READ: ലുക്മാന്റെ പുതിയ ചിത്രം 'കുണ്ടന്നൂരിലെ കുത്സിതലഹള' പ്രദർശനത്തിനൊരുങ്ങുന്നു
സംഗീതം: അരുൺ മുരളീധരൻ. എഡിറ്റർ: രതീഷ് രാജ്. പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരുർ. കല: സൂരജ് കുറവിലങ്ങാട്. വസ്ത്രാലങ്കാരം: സുനിൽ ജോർജ്ജ്, ബുസി ബേബി ജോൺ. മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ. സ്റ്റിൽസ്: നവീൻ മുരളി. പരസ്യകല: ആന്റണി സ്റ്റീഫൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ. അസിസ്റ്റന്റ് ഡയറക്ടർ: വിവേക്. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സഫി ആയൂർ. പിആർഒ: എഎസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.