Kundannoorile Kulsitha Lahala: ലുക്മാന്റെ പുതിയ ചിത്രം 'കുണ്ടന്നൂരിലെ കുത്സിതലഹള' പ്രദർശനത്തിനൊരുങ്ങുന്നു

Kundannoorile Kulsitha Lahala Movie: ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 9, 2024, 03:23 PM IST
  • ഫജു എവി ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നു
  • അക്ഷയ് അശോക്, ജിബിൻ കൃഷ്ണ, മുരുകൻ മന്ദിരം എന്നിവരുടെ വരികൾക്ക് മെൽവിൻ മൈക്കിൾ ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്
Kundannoorile Kulsitha Lahala: ലുക്മാന്റെ പുതിയ ചിത്രം 'കുണ്ടന്നൂരിലെ കുത്സിതലഹള' പ്രദർശനത്തിനൊരുങ്ങുന്നു

ലുക്മാൻ അവറാൻ, വീണനായർ, ആശാ മഠത്തിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അക്ഷയ് അശോക് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''കുണ്ടന്നൂരിലെ കുത്സിതലഹള" പ്രദർശനത്തിന് ഒരുങ്ങുന്നു. കേഡര്‍ സിനി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

ജെയിൻ ജോർജ്, സുനീഷ് സാമി, പ്രദീപ് ബാലൻ, ദാസേട്ടൻ കോഴിക്കോട്, സെൽവരാജ്, ബേബി, മേരി, അനുരദ് പവിത്രൻ, അധിൻ ഉള്ളൂർ, സുമിത്ര, ആദിത്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

ALSO READ: സൈജു കുറുപ്പിന്റെ പൊറാട്ടുനാടകം ഒക്ടോബർ പതിനെട്ടിന് തിയേറ്ററുകളിലേക്ക്

ഫജു എവി ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നു. അക്ഷയ് അശോക്, ജിബിൻ കൃഷ്ണ, മുരുകൻ മന്ദിരം എന്നിവരുടെ വരികൾക്ക് മെൽവിൻ മൈക്കിൾ ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. ബെന്നി ദയാൽ, വൈക്കം വിജയലക്ഷ്മി, ജാസി ഗിഫ്റ്റ്, അൻവർ സാദത്ത്, അനന്യ ചക്രവർത്തി എന്നിവരാണ് ചിത്രത്തിലെ ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

എഡിറ്റർ: അശ്വിൻ ബി. പ്രൊഡക്ഷൻ കൺട്രോളർ: അജി പി ജോസഫ്: കല: നാരായണൻ. മേക്കപ്പ്: ബിജി ബിനോയ്. കോസ്റ്റ്യൂം: മിനി സുമേഷ്. പരസ്യകല: അദിൻ ഒല്ലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അദിൻ ഒല്ലൂർ, സൗരഭ് ശിവ. സൗണ്ട് ഡിസൈൻ: അക്ഷയ് രാജ് കെ, ഇമിൻ ടോം മാത്യൂസ്. വിഎഫ്എക്സ്: രൻതീഷ് രാമകൃഷ്ണൻ. ആക്ഷൻ: റോബിൻ ടോം. ടൈറ്റിൽ ഡിസൈൻ: അനന്തു ഡിസൈൻ. പ്രൊഡക്ഷൻ മാനേജർ: നിഖിൽ സിഎം. പിആർഒ: എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News