പ്രേക്ഷകർ വളരെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ ഒരുക്കിയ തിര എന്ന ചിത്രത്തിൽ ശോഭനയ്ക്കൊപ്പം കേന്ദ്ര കഥാപാത്രമായി അഭിനയിച്ച് കൊണ്ടാണ് ധ്യാൻ സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ധ്യാൻ ഇപ്പോൾ അഭിമുഖങ്ങളിലും തിളങ്ങി കൊണ്ടിരിക്കുകയാണ്. ധ്യാൻ ശ്രീനിവാസന്റെ അഭിമുഖത്തിനായാണ് ഇപ്പോൾ ഓൺലൈൻ മീഡിയകൾ തമ്മിൽ മത്സരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ ചിത്രങ്ങളുടെ പ്രമോഷന് വേണ്ടിയുള്ള ധ്യാനിന്റെ അഭിമുഖങ്ങൾ വളരെ വേ​ഗത്തിലാണ് സോഷ്യൽ മീഡിയയിലടക്കം വൈറലാകുന്നത്. തന്റെ ജീവിതവും അനുഭവങ്ങളുമെല്ലാം തുറന്നടിച്ച് പറയുന്ന ധ്യാനിന്റെ സ്വഭാവം തന്നെയാണ് പ്രേക്ഷകർ അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ഒന്ന് പോലും വിടാതെ കാണുന്നത്. അച്ഛനെ പോലെ തന്നെ ഹ്യൂമർ കൊണ്ട് കാര്യങ്ങൾ ചെയ്യാൻ ധ്യാൻ ശ്രീനിവാസന് നല്ല വശമാണ്. അടുത്തിടെ വീകം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഒരു ഓൺലൈൻ മീഡിയയിക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


Also Read: ഞാൻ കള്ളം പറയാറില്ല, കഥ പറയുമ്പോൾ ഇത്തിരി പൊലിപ്പിച്ച് പറയും; ധ്യാൻ ശ്രീനിവാസൻ


 


സെലിബ്രിറ്റി ആകേണ്ടിയിരുന്നില്ല എന്ന് തോന്നിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ധ്യാൻ നൽകിയ മറുപടിയാണ് ഹിറ്റ് ആകുന്നത്. കുറെ സാഹചര്യങ്ങളിൽ അങ്ങനെ തോന്നിയിട്ടുണ്ട് എന്നാണ് ധ്യാൻ പറഞ്ഞത്. ഈ ഇന്റർവ്യൂവിന് ഒക്കെ രാവിലെ തൊട്ട് വന്ന് ഇങ്ങനെ ഇരിക്കണ്ടേ എന്നായിരുന്നു ആദ്യത്തെ മറുപടി. നാട്ടിലിറങ്ങി നടക്കാൻ പറ്റുന്നില്ല, ആൾക്കാർ തിരിച്ചറിയുന്നു. പണ്ടൊക്കെ ഞാൻ എറണാകുളത്തുള്ള എല്ലാ ബാറിലും കേറി അടിച്ചോണ്ടിരുന്നതാ. ആ പ്രൈവസി ഒക്കെ പോയി എന്നാണ് ധ്യാൻ പറഞ്ഞത്.


കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രാണ് ‘വീകം’. ഡിസംബർ 9ന് ചിത്രം റിലീസ് ചെയ്യും. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു അവതരിപ്പിച്ച് ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ്‌  ആണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹനും സംഗീതം വില്യംസ് ഫ്രാൻസിസും നിർവഹിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.