രജനികാന്ത് ചിത്രം ജയിലറുമായി ക്ലാഷ് വരാതിരിക്കാൻ ധ്യാൻ ശ്രീനിവാസൻ ചിത്രം ജയിലറിന്റെ റിലീസ് തിയതി മാറ്റി. ഓ​ഗസ്റ്റ് 10ന് റിലീസ് ചെയ്യാനിരുന്നു ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഓ​ഗസ്റ്റ് 18 ആണ്. രജനി ചിത്രം നാളെ റിലീസാകുന്നതിനാൽ ധ്യാൻ ചിത്രത്തിന് ആവശ്യമായ തിയേറ്ററുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ജയിലറിന്റെ റിലീസ് മാറ്റിയത്. ഒരേ പേരിൽ ഇരു ചിത്രങ്ങളും ഒരേ ദിവസം റിലീസ് ചെയ്യുന്നത് സംബന്ധിച്ച് വിവാദം ഉണ്ടായിരുന്നു. മലയാളം ജയിലർ സംവിധായകൻ സക്കീർ മഠത്തിൽ തിയേറ്ററുകൾ ലഭിക്കാത്തതിൽ ഒറ്റയാൾ പ്രതിഷേധവും നടത്തിയിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലെ ഫിലിം ചേംബര്‍ ഓഫിസിന് മുന്നിലായിരുന്നു സക്കീർ ഒറ്റയാള്‍ സമരം നടത്തിത്. നിലവില്‍ 40 തിയേറ്ററുകള്‍ മാത്രമാണ് ധ്യാനിന്റെ ജയിലറിന് ലഭിച്ചിരിക്കുന്നത്. 80 തിയേറ്ററുകളെങ്കിലും വേണമെന്നായിരുന്നു സക്കീർ ആവശ്യപ്പെട്ടത്. ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻകെ മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ധ്യാനിന് പുറമെ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, ബിനു അടിമാലി തുടങ്ങിയ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ജയിലർ.


Also Read: Rajinikanth Fans: അങ്ങനെ ചെയ്യരുതെന്ന് രജനികാന്ത്, പ്രതിജ്ഞയെടുത്ത് ആരാധകരും; 'ജയിലറി'നായി പ്രത്യേക പൂജയും


 


മഹാദേവൻ തമ്പിയാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റർ. റിയാസ് പയ്യോളിയാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിക്കുന്നത്. ജോസഫ് നെല്ലിക്കലാണ് ആർട്ട് ഡയറക്ടർ. 


അതേസമയം രജനികാന്തിന്റെ ജയിലർ നാളെ തിയേറ്ററുകളിലെത്തുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ​ഗോകുലം മൂവീസാണ്. കേരളത്തിൽ 300ൽ അധികം തീയേറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്‌. 'അണ്ണാത്തെ' എന്ന ചിത്രത്തിന് ശേഷം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു രജനി ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ജയിലറിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ. ചിത്രത്തിലേതായി പുറത്തിറങ്ങിയ ആദ്യ ഗാനം 'കാവാലാ' ഇൻസ്റ്റാഗ്രാം റീൽസിൽ ഇപ്പോഴും തരം​ഗമാണ്. ജയിലറിൽ അണിനിരക്കുന്നത് വമ്പൻ താരനിരയാണ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം അഭിനയിക്കുകയാണ്.


തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.