എസ്സാ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മുഹമ്മദ്‌ കുട്ടി നിർമ്മിച്ച് ധ്യാൻ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുൺ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഐഡി'യുടെ ചിത്രീകരണം പൂർത്തിയായി. 'ദി ഫേക്ക്' എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ ദിവ്യ പിള്ളയാണ് നായിക. ത്രിലർ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ധ്യാൻ ശ്രീനിവാസനെ കൂടാതെ കലാഭവൻ ഷാജോൺ, ജോണി ആന്റണി, ഷാലു റഹീം, ഭഗത് മാനുവൽ, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ബോബൻ സാമുവൽ, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ഷഫീഖ്, ഹരീഷ് കുമാർ, സ്മിനു സിജോ, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, മാനസ മനോജ്, ഷൈനി സാറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.


ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലിയാണ്. എഡിറ്റർ: റിയാസ് കെ ബദർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജെ വിനയൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, മ്യൂസിക്‌: നിഹാൽ സാദിഖ്, , ആർട്ട്‌: വേലു വാഴയൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മുഹമ്മദ്‌ സുഹൈൽ പി പി & ഷാഫിൽ, ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്, പ്രൊജക്റ്റ്‌ ഡിസൈനർ: നിധിൻ പ്രേമൻ, വരികൾ: അജീഷ് ദാസൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്ട്യും: രാംദാസ്, ഫിനാൻസ് കൺട്രോളർ: മിധുൻ ജോർജ് റിച്ചി, ടിം തോമസ് ജോൺ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: റിചാർഡ് ആന്റണി, ഡിസൈൻ: ജിസ്സൻ പോൾ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.