Dia Mirza welcome baby boy: ഫെബ്രുവരിയിൽ വിവാഹം, ആണ്‍കുഞ്ഞിന് ജന്മം നല്കി ദിയ മിര്‍സ
അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ച് ബോളിവുഡ് താരം ദിയ മിര്‍സ (Dia Mirza).
അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ച് ബോളിവുഡ് താരം ദിയ മിര്‍സ (Dia Mirza).
ഫെബ്രുവരി മാസത്തിലായിരുന്നു ദിയ മിര്‍സയുടെയും (Dia Mirza) വൈഭവ് രേഖിയുടേയും (Vaibhav Rekhi) വിവാഹം. മെയ് 14നായിരുന്നു ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. അവ്യയാന്‍ ആസാദ് രേഖി (Avyaan Azaad Rekhi) എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്
മാസം തികയാതെ ജനിച്ചതിനാല്‍ കുഞ്ഞ് ഇപ്പോഴും ചികിത്സയിലാണ് എന്നും ഉടന്‍ തന്നെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ദിയ അറിയിച്ചു.
Also Read: Maldives ൽ അവധി ആഘോഷിച്ച് ദിയ മിർസയും കുടുംബവും ചിത്രങ്ങൾ കാണാം
ഏപ്രിൽ മാസത്തിലാണ് താൻ അമ്മയാവാൻ പോകുന്ന വിവരം ദിയ മിര്‍സ ആരാധകരെ അറിയിച്ചത്. കൂടാതെ, വിവാഹ നാളുകളിൽ താന്‍ ഗർഭിണിയായിരുന്ന കാര്യവും ദിയ മറച്ചുവച്ചില്ല. വിവാഹത്തിന്‍റെ തയാറെടുപ്പുകൾക്കിടെയാണ് താന്‍ ഗര്‍ഭിണി യാണെന്ന വിവരം അറിഞ്ഞതെന്നും ദിയ വെളിപ്പെടുത്തിയിരുന്നു.