ഏറെ വിവാദങ്ങളും ചർച്ചകൾക്കും ശേഷമാണ് താൻ വിവാഹം കഴിക്കുന്നതെന്നാണ് നടൻ ബാല വ്യക്തമാക്കിയത്. തൃശ്ശൂർ കുന്നംകുളം സ്വദേശിനി ഡോ.എലിസബത്താണ് വധു. സെപ്റ്റംബർ ആദ്യ വാരം ആയിരുന്നു ഇരുവരുടെയും കല്യാണ റിസ്പഷൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബറിൽ കല്യാണം സംബന്ധിച്ച് വ്യക്തത വരുത്തുമെന്ന് അറിയിച്ചത് ബാല തന്നെയാണ്. അതിനിടയിൽ വിശേഷങ്ങൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ താരം തന്നെ വീഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്.


ALSO READActor Bala and Wife: ബാലയുടെ വിവാഹം കഴിഞ്ഞു, വധു എലിസബത്ത്-ചിത്രങ്ങൾ


ശ്രീശാന്തുമായാണ് ബാലയുടെ ഇത്തവണത്തെ വീഡിയോ. എയർ പോർട്ടിൽ വെച്ചാണ് ബാല ശ്രീശാന്തിനെ കണ്ടുമുട്ടുന്നത്. എൻറെ കല്യാണത്തിൻറെ ആദ്യ വീഡിയോ പുറത്ത് വന്നത് ഒരാൾ കാരണമാണ്. അയാളിങ്ങനെ മിണ്ടാതെ നിൽക്കുകയാണ് എൻറെ കല്യാണത്തിന് പോലും വന്നില്ല. ഇപ്പോൾ എയർ പോർട്ടിൽ വെച്ച് പുള്ളിയെ ഞാൻ അറസ്റ്റ് ചെയ്തു-ശ്രീശാന്തിനെ ചൂണ്ടി ബാല പറയുകയാണ്.



ALSO READ: Bala Wedding: ബാലയ്ക്ക് കൂട്ടായി ഇനി എലിസബത്ത്; വിവാ​ഹ റിസപ്ഷൻ ചിത്രങ്ങൾ വൈറൽ


അതേസമയം ഷൂട്ടിങ്ങിലായിരുന്നു അതാണ് വരാത്തത് എന്നും. ശ്രീശാന്തും വീഡിയോയിൽ പറയുന്നുണ്ട്.  ബാലയ്ക്കൊപ്പം ഭാര്യ എലിസബത്തുമുണ്ട്. നേരത്തെ ശ്രീശാന്താണ് ബാലയും,എലിസബത്തുമുള്ള വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചത്. ഇതേ തുടർന്നാണ് ബാലയുടെ വിവാഹം കഴിഞ്ഞ കാര്യങ്ങളടക്കം വാർത്തയായത്.


ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഇവരുടെ വിവാഹം  2010-ലായിരുന്നു. 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി.


വിവാഹത്തെ കുറിച്ചുളള വാർത്തകൾ സാമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കവേയാണ്  ശ്രീശാന്ത് ഒരു വീഡിയോയിലൂടെ ബാല വിവാഹിതനായി എന്ന വാർത്ത പുറത്ത് വിടുന്നത്. ഇരുവരുടേയും ഭാര്യമാരും ആ വീഡിയോയിൽ ഉണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.