ദിലീപ് (Dileep) ടൈറ്റിൽ വേഷത്തിലെത്തുന്ന 'കേശു ഈ വീടിന്റെ നാഥൻ' (Keshu Ee Veedinte Nadhan) എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ​ഗാനം പുറത്തിറങ്ങി. നാദിർഷ (Nadhirshah) സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാദിർഷ തന്നെ സം​ഗീതം നൽകിയിരിക്കുന്ന ഈ ​ഗാനം ആലപിച്ചിരിക്കുന്നത് കെജെ യേശുദാസാണ് (KJ Yesudas). 


COMMERCIAL BREAK
SCROLL TO CONTINUE READING


 


സുജേഷ് ഹരിയാണ് വരികൾ എഴുതിയിരിക്കുന്നത്. ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്ന് നേരത്തെ തന്നെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. വൻ സ്വീകാര്യതയാണ് പോസ്റ്ററിന് ലഭിച്ചത്. 


Also Read: Keshu Ee Veedinte Nadhan : ദിലീപിന്റെ സ്റ്റാൻഡേർഡിന് അനുസരിച്ച് വരികൾ കുറിച്ച് നാദിർഷ, കേശു ഈ വീടിന്റെ നാഥനിലെ ആദ്യ ഗാനവുമായി ദിലീപും നാദിർഷയും


ചിത്രത്തിൽ ദിലീപിനൊപ്പം ഉർവശിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദിലീപിന്റെ ഭാര്യയായാണ് ഉർവശി എത്തുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രമാണിത്. സുഗീതിന്റെ സംവിധാനത്തിലെത്തിയ 'മൈ സാന്റ'യാണ് തൊട്ടുമുന്‍പെത്തിയ ദിലീപ് ചിത്രം. 


Also Read: Madhuram Movie | പ്രണയത്തിന്റെ മധുരം നിറച്ച് ജോജു ജോർജിന്റെ മധുരം ട്രെയിലർ


സജീവ് പാഴൂര്‍ ആണ് കേശു ഈ വീടിന്റെ നാഥന് തിരക്കഥയൊരുക്കുന്നത്. അനുശ്രീയാണ് നായിക. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, നസ്ലിൻ, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട് ഈ ചിത്രത്തില്‍. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.