Madhuram Movie | പ്രണയത്തിന്റെ മധുരം നിറച്ച് ജോജു ജോർജിന്റെ മധുരം ട്രെയിലർ

ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ, നിഖിലാ വിമൽ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 10, 2021, 07:56 PM IST
  • ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
  • ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത് പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ഇതെന്നാണ്.
  • ജൂൺ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ, അർജുൻ അശോകൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരം.
Madhuram Movie | പ്രണയത്തിന്റെ മധുരം നിറച്ച് ജോജു ജോർജിന്റെ മധുരം ട്രെയിലർ

ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അഹമ്മദ് കബീറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സോണി ലിവിലൂടെയാണ് അണിയറ പ്രവർത്തകർ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. 

ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത് പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് ഇതെന്നാണ്. ജൂൺ എന്ന സിനിമയ്ക്ക് ശേഷം അഹമ്മദ് കബീർ, അർജുൻ അശോകൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മധുരം. ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ, നിഖിലാ വിമൽ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Also Read: Actress Ananya | സ്റ്റൈലിൽ നോ കോംപ്രമൈസ്, അനന്യ തന്നെയല്ലേ ഇതെന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ജോജു ജോർജ് നിര്‍മാതാക്കളില്‍ ഒരാളാണ്. ബാദുഷ, സുരാജ്, പി എസ്, സിജോ വടക്കൻ തുടങ്ങിയവരാണ് മറ്റ് നിര്‍മാതാക്കള്‍. ഹിഷാബ് അബ്‍ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മഹേഷ് ഭുവനാനന്ദാണ് ചിത്രസംയോജകൻ.

Also Read: Minnal Murali Game | ഇനി നിങ്ങൾക്കും മിന്നല്‍ മുരളിയാകാം; മൊബൈല്‍ ഗെയിം ഉടന്‍ പുറത്തിറങ്ങും

രോഹിത് കെ സുരേഷാണ് സ്റ്റില്‍സ്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News