മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദിലീപ് നായകനായെത്തുന്ന 'വോയ്സ് ഓഫ് സത്യനാഥന്‍' ജൂലൈ 28 -ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാദുഷാ സിനിമാസിന്റെയും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേർന്നാണ് വോയിസ് ഓഫ് സത്യനാഥന്‍ നിര്‍മിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സനിമയുടെ തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായി മാറിയ റാഫിയാണ്.ചിത്രം റിലീസ് ചെയ്യുന്നത് ആന്‍ മെഗാ മീഡിയയാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിൽ ഇന്ത്യന്‍ സിനിമയിലെ തന്നെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ദിലീപ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോജു ജോര്‍ജ്, ജോണി ആന്റണി, അനുപം ഖേര്‍, രമേഷ് പിഷാരടി,  ജഗപതി ബാബു, മകരന്ദ് ദേശ്പാണ്ഡെ, തുടങ്ങി നിരവധി താരങ്ങളാണ് ഈ വോയിസ് ഓഫ് സത്യനാഥനിൽ അണിനിരക്കുന്നത്.


ALSO READ: ജവാനില്‍ വിജയ് ഉണ്ടോ? ആകാംക്ഷയുണർത്തി വൻ അപ്ഡേറ്റ് പുറത്ത്


ഛായാഗ്രഹണം: ജിതിന്‍ സ്റ്റാന്‍സിലാവോസ്, സ്വരൂപ് ഫിലിപ്പ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്, മഞ്ജു ബാദുഷ, നീതു ഷിനോയ്, സഹ നിര്‍മ്മാണം: റോഷിത് ലാല്‍, ജിബിന്‍ ജോസഫ്, പ്രിജിന് ജെ പി.  സംഗീത സംവിധാനം: അങ്കിത് മേനോന്‍, എഡിറ്റ്‌സ്: ഷമീര്‍ മുഹമ്മദ്, വരികള്‍: വിനായക് ശശികുമാര്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, സ്റ്റില്‍സ്: ഷാലു പേയാട്, കോസ്റ്റ്യൂം: സമീറ സനീഷ്, ആര്‍ട്ട്: എം ബാവ, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍: മുബിന്‍ എം റാഫി,  പി ആര്‍ ഓ: പ്രതീഷ് ശേഖര്‍,എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.