തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. ദിലീപിന്റെ നായികയായാണ് തമന്നയെത്തുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ നടന്നു. ദിലീപിന്‍റെ 147ാമത്തെ ചിത്രമാണിത്. രാമലീലയ്ക്ക് ശേഷം ദിലീപും അരുൺ ​ഗോപിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒട്ടേറെ മാസ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള തിരക്കഥാകൃത്താണ് ഉദയകൃഷ്ണ.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വിച്ചോൺ കർമ്മത്തിന് ദിലീപ്, തമന്ന, ഉദയകൃഷ്ണ, നടന്‍ സിദ്ദിഖ് തുടങ്ങിവര്‍ എത്തിയിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. സച്ചിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രമായിരുന്നു അരുൺ ​ഗോപിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്ന രാമലീല. 2017ൽ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ബോക്സ് ഓഫീസിൽ വൻ വിജയം നേടാൻ ഈ ചിത്രത്തിന് സാധിച്ചിരുന്നു. 


Also Read: Ayisha Movie: മഞ്ജു വാര്യരുടെ ആയിഷ ഒക്ടോബറിൽ എത്തും; മ്യൂസിക് റൈറ്റ്സ് സരി​ഗമയ്ക്ക്


 


അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.


റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥൻ ആണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവയ്ക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചനയും റാഫി തന്നെയാണ്. പറക്കും പപ്പന്‍, ജോഷിയുടെയും സി ബി കെ തോമസിന്‍റെയും പേരിടാത്ത ചിത്രങ്ങള്‍ എന്നിവയും ദിലീപിന്‍റേതായി പറഞ്ഞുകേള്‍ക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.