ദിലീപിന്റെ `ചാന്ത്‌പൊട്ട്` വല്ലാതെ വേദനിപ്പിച്ചു; തുറന്നു പറഞ്ഞ് Ranju Ranjimar
മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനേക്കാളും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസ്റ്റ് ആണ് രഞ്ജു രഞ്ജിമർ.
മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമര്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനേക്കാളും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസ്റ്റ് ആണ് രഞ്ജു രഞ്ജിമർ. തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ മിക്കപ്പോഴും ആരാധകരുമായി രഞ്ജു പങ്കുവെക്കാറുണ്ട്.
നടിമാരുടെ വിവാഹത്തിനും റിസപ്ഷനും മാത്രമല്ല സിനിമയിലും മേക്കപ്പ് ചെയ്ത് പ്രശസ്തിയിലേക്ക് എത്തിയ ആളാണ് രഞ്ജു രഞ്ജിമർ (Renju Renjimar). ഇപ്പോഴിതാ രഞ്ജു ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Also Read: ഗായിക സുജാത പങ്കുവെച്ച കുട്ടിക്കാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ദിലീപ് (Dileep) നായകനായി അഭിനയിച്ച ചിത്രമായ ചാന്ത്‌പൊട്ടിനെ കുറിച്ചാണ് രഞ്ജു സംസാരിച്ചത്. സിനിമ റിലീസിനെത്തിയ ശേഷം ആ പേരിൽ ഒത്തിരി പരിഹാസങ്ങൾ കേൾക്കേണ്ടിവന്നുവെന്നാണ് രഞ്ജു പറഞ്ഞത്.
പൊതുവേ കുറച്ച് ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന സമയത്താണ് അതായത് ബസില്‍ യാത്ര ചെയ്യാന്‍ പറ്റില്ല, ട്രെയിനില്‍ പോകാന്‍ പറ്റില്ല, പൊതുസ്ഥലങ്ങളിലോ ഉത്സവപറമ്പിലോ പോയി നില്‍ക്കാനും പറ്റില്ല അങ്ങനെ ഇരിക്കുമ്പോഴാണ് ദിലീപിന്റെ ചിത്രം ചാന്ത്‌പൊട്ട് വരുന്നത്. അത് ശരിക്കും പറഞ്ഞാൽ ഇടിവെട്ടിയവന്റെ തലയില്‍ പാമ്പ് കടിച്ച അവസ്ഥയായിയെന്നും രഞ്ജു പറഞ്ഞു.
Also Read: BJP ആണോയെന്ന ചോദ്യത്തിന് കിടിലം മറുപടിയുമായി അഹാന
2005 ല്‍ ഈ ചിത്രം റിലീസ് ചെയ്ത സമയത്ത് ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ഇടയില്‍ വന്ന് ഒരു ബോധവത്കരണം നടത്തി സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്ന് പറഞ്ഞ രഞ്ജു ഈ കഥാപാത്രം ബെന്നി പി നായരമ്പലത്തിന്റെ മനസില്‍ വിരിഞ്ഞതോ അല്ലെങ്കിൽ അദ്ദേഹം കണ്ടിട്ടുള്ളതുമായ ഏതെങ്കിലും വ്യക്തി ആവാമെന്നും അതിലേക്ക് ഞാന്‍ കൈ കടത്തുന്നില്ലയെന്നും പറഞ്ഞു.
എങ്കിലും സിനിമയിലെ പല ഡയലോഗുകളും ഞങ്ങളെ ഒത്തിരി വേദനിപ്പിച്ചുവെന്നും അതൊരു പേരായി അലങ്കരിച്ച് കൊണ്ട് നടക്കേണ്ടി വന്നു. പലയിടങ്ങളിലും വെച്ച് കരയേണ്ടി വന്നിട്ടുണ്ടെന്നും. പിന്നെ അതിനെല്ലാം മറുപടി പറയാവുന്ന രീതിയിൽ പുറത്തിറങ്ങിയ സിനിമയാണ് ഞാൻ മേരിക്കുട്ടിയെന്നും (Njan Merikutty) തിയേറ്ററില്‍ പോയിരുന്ന് അതേ ഞാനൊരു ട്രാന്‍സ് വുമണ്‍ ആണെന്ന് അഭിമാനത്തോടെ പറയാന്‍ പറ്റിയ സിനിമയായിരുന്നു അതെന്നും രഞ്ജു വ്യക്തമാക്കി.
Also Read: പരിവർത്തനം എങ്ങോട്ട്? ചുട്ട മറുപടി നൽകി Anu Sithara
അതുപോലെ അഭിമുഖത്തിൽ നടിമാര്‍ക്ക് വേണ്ടി മേക്കപ്പ് ചെയ്യുന്നതിനെ കുറിച്ചും രഞ്ജു തുറന്ന് പറഞ്ഞിട്ടുണ്ട്. മേക്കപ്പ് അവര്‍ മനസില്‍ ആഗ്രഹിക്കുന്നത് പോലെ ചെയ്യാന്‍ താൻ ശ്രമിക്കാറുണ്ടെന്നും അതിന് പൈസ ഒന്നും നോക്കാറില്ലയെന്നും അതിനായി ഏറ്റവും നല്ല ക്വാളിറ്റിയുള്ള സാധാനങ്ങള്‍ എവിടെ നിന്നാണെങ്കിലും തപ്പി എടുക്കുമെന്നും രഞ്ജു പറഞ്ഞു.
അതിനായി തന്നെ എപ്പോഴും സഹായിക്കുന്നത് നടി മംമ്ത മോഹന്‍ദാസ് (Mamta Mohan Das) ആണെന്നും അവര്‍ യുഎസില്‍ ഉള്ളത് കൊണ്ട് ഏതെങ്കിലും പ്രൊഡക്ടിനെ പറ്റി കണ്ടാല്‍ മെസേജ് അയക്കുകയും ആ സാധനം തനിക്ക് എത്തിച്ചു തരികയും ചെയ്യുമെന്നും രഞ്ജു രഞ്ജിമർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...