പരിവർത്തനം എങ്ങോട്ട്? ചുട്ട മറുപടി നൽകി Anu Sithara

പെരുന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച വീഡിയോയ്ക്ക് വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് നടി അനു സിത്താര.  

Written by - Ajitha Kumari | Last Updated : May 13, 2021, 08:06 PM IST
  • ഈദ് ദിനത്തിൽ ആശംസകൾ അറിയിച്ച് നടി അനു സിത്താര.
  • അതിന് വർഗീയ പരാമർശം നടത്തിയ ആൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് താരം.
  • താരത്തിന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പരിവർത്തനം എങ്ങോട്ട്? ചുട്ട മറുപടി നൽകി Anu Sithara

പെരുന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച വീഡിയോയ്ക്ക് വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് നടി അനു സിത്താര.  താരത്തിന്റെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.     

ചെറിയ പെരുന്നാൾ ദിനമായ ഇന്ന് പ്രേക്ഷകർക്ക് ഈദ് മുബാറക് നേർന്ന് തട്ടമിട്ട് അനു സിത്താര (Anu Sithara) ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. ആ വീഡിയോയിലാണ് ‘converted to?’ എന്ന ചോദ്യവുമായി ഒരു വ്യക്തി കമന്റ് ഇട്ടത്.  അതിന് താരം കൊടുത്തതോ കിടിലം മറുപടിയാണ്.  'മനുഷ്യൻ' എന്നാണ് ഈ കമന്റിന്  അനു സിത്താര മറുപടി കൊടുത്തത്.  മറുപടിയ്ക്ക് ശേഷം കമന്റ് ഇട്ടയാൾ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

Also Read: Anu Sithara യുടെ പുതിയ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

താരത്തിന്റെ മറുപടിക്ക് സപ്പോർട്ടുമായി നിരവധി ആരാധകരാണ് എത്തിയത്.  താരത്തിന്റെ മറുപടിയിൽ എല്ലാമുണ്ട് എന്നാണ് ഒരു ആരാധകൻ ഇട്ട കമന്റ്.  

അടുത്തിടെ ശരീരഭാരം കുറച്ച് സ്ലിം ആയ താരത്തിന്റെ നൃത്ത വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  അനു സിത്താര ശ്രദ്ധേയയായത് രാമന്റെ ഏദൻത്തോട്ടം, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളിലൂടെയാണ്.  നായികയായി മാത്രമല്ല സഹനടിയായും അനു സിത്താര പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

More Stories

Trending News