Kochi : മുല്ലപ്പെരിയാർ വിഷയത്തിൽ (Mullaperiyar Issue) പുതിയ ഡാം പണിയണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ക്യാമ്പയിന് പിന്തുണ അറിയിച്ച് സോഷ്യൽ മീഡിയിൽ പോസ്റ്റിട്ട് പൃഥ്വിരാജിനെ (Actor Prithviraj) പരിഹസിച്ച് യുവ സംവിധായകൻ അഖിൽ മാരാർ (Akhil Marar). പൃഥ്വിരാജ് ഉൾപ്പെടെയുള്ള നടന്മാർ വിഷയത്തെ കുറിച്ച് പഠിച്ച് മനസ്സിലാക്കിട്ടാണ് സോഷ്യൽ മീഡിയയിൽ പ്രതികരണം ഇടുന്നതെന്ന് വാസ്തവം അല്ല. നടൻ ചെയ്യുന്നത് ഒഴിക്കിനനുസരിച്ച് നീന്തല്ലാണ് എന്ന് അഖിൽ വിമർശനമായി അറിയിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

"പൃഥ്വിരാജ് ഉൾപ്പെടെ ഈ സിനിമ നടന്മാർ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവിൽ ഇല്ല. അത് കൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തൽ ആയി കണ്ടാൽ മതി.." സംവിധായകൻ അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു താത്വിക അവലോകനം എന്ന റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകനാണ് അഖിൽ മാരാർ.


ALSO READ : #DecommissionMullaperiyarDam ന് പിന്തുണ അറിയിച്ചു നടൻ പൃഥ്വിരാജ്, രാഷ്ട്രീയം മാറ്റിവെച്ച് 40 ലക്ഷം ജീവനകൾക്ക് വേണ്ടി ഒന്നിക്കണമെന്ന് നടൻ


മുല്ലപ്പെരിയാറിന്റെ സ്ഥിതി അപകടകരമാണെന്നുള്ള യുഎൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന #DecommisionMullaperiyarDam എന്ന ക്യാമ്പയിനെ അനുകൂലിച്ചാണ് പൃഥ്വിരാജ് ഉൾപ്പെടെയുള്ള ചില സെലിബ്രേറ്റികൾ സോഷ്യൽ മീഡിയ പോസ്റ്റിട്ടത്.  ഈ 125 വർഷം പഴക്കം ചെന്ന ഡാമിനെ സുരക്ഷിതമാണെന്ന് പറഞ്ഞ് നിലനിർത്തുന്ന നിലപാടുകളെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് നടൻ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. രാഷ്ട്രീയ നിലപാടുകൾ മാറ്റിവെച്ച് 40 ലക്ഷം പേരുടെ ജീവന് വേണ്ടി ഒരുമിച്ച് നിൽക്കണമെന്നാണ് നടൻ പൃഥ്വിരാജ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽആവശ്യപ്പെട്ടത്.


ALSO READ : Mullaperiyar Dam : "വെള്ളം നിങ്ങളെടുത്തോളൂ, പക്ഷെ ഞങ്ങളുടെ ജീവനെടുക്കരുത്" തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിൽ ആവശ്യം ഉന്നയിച്ച് മലയാളികൾ


അഖിൽ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്


മുല്ലപ്പെരിയാർ വിഷയത്തെ കുറിച്ചു അഖിലേട്ടൻ ഒന്നും പറഞ്ഞില്ലല്ലോ പൃഥ്വിരാജ് ഉൾപ്പെടെ എല്ലാവരും ക്യാമ്പയിൻ ചെയ്യുന്നല്ലോ...?


കഴിഞ്ഞ2 ദിവസമായി എന്റെ ഭാര്യ ഉൾപ്പെടെ പലരും എന്നോട് ചോദിച്ച ചോദ്യമാണ്..


മറുപടി..


പൃഥ്വിരാജ് ഉൾപ്പെടെ ഈ സിനിമ നടന്മാർ ഇന്ന് വരെ എന്തെങ്കിലും വിഷയം പഠിച്ചു മനസിലാക്കിയ ശേഷം പോസ്റ്റ് ഇട്ടതായി എന്റെ അറിവിൽ ഇല്ല. അത് കൊണ്ട് അവരുടെ പ്രതികരണത്തെ ഒഴുക്കിനനുസരിച്ചുള്ള ഒരു നീന്തൽ ആയി കണ്ടാൽ മതി..


മുല്ലപ്പെരിയാറിന്റെ ബലത്തെ കുറിച്ചോ അതിന്റെ പ്ലാനിനെ കുറിച്ചോ എനിക്ക് യാതൊരു അറിവും ഇല്ല..


ഒന്നറിയാം 2006 മുതൽ ഡാം തകരും എന്ന് പി ജെ ജോസഫ് വിളിച്ചു കൂവി നടന്നപ്പോൾ ഡാം നിർമ്മിക്കാൻ 666 കോടി ആണ് എസ്റ്റിമേറ്റ് ഇട്ടതെങ്കിൽ ഇന്നത് 1000 കോടി ആയി...


പിന്നെ എന്റെ സിനിമയിൽ ജോജു ജോർജ് പറയുന്ന 2 ഡയലോഗുകൾ ഞാൻ മുൻകൂട്ടി എഴുതുന്നു..


നിരഞ്ജൻ : ചേട്ടാ ചുമ്മാതെ വലിയ നേതാവ് കളിക്കല്ലേ..?
ചിരിക്കുന്ന ജോജു: നേതാവോ ഞാനോ..?
എടാ മോനെ ഈ നാട്ടിൽ നേതാവ് ആവാൻ എന്ത് ചെയ്യണം..?
സംശയത്തോടെ നിരഞ്ജൻ: എന്ത് ചെയ്യണം..?
ജോജു: ഒന്നും ചെയ്യരുത്...ഒന്നും ചെയ്യിക്കാൻ സമ്മതിക്കരുത്..


മുല്ലപ്പെരിയാർ പണിതത് ബ്രിട്ടീഷുകാരൻ ആയത് കൊണ്ട് നമുക്ക് സമാധാനമായി ഉറങ്ങാം..
ഏനാത് പാലം...പലാരിവട്ടം പാലം..
Ksrtc കോഴിക്കോട് ടെർമിനൽ 
കേരളത്തിലെ ഒട്ടുമിക്ക എല്ലാ റോഡുകളും
പണിത ശേഷമുള്ള അവസ്‌ഥ ഓർമ ഉണ്ടെങ്കിൽ മിണ്ടാതിരിക്കുക എന്നതാണ് അത്യുത്തമം..


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.