Mullaperiyar Dam : "വെള്ളം നിങ്ങളെടുത്തോളൂ, പക്ഷെ ഞങ്ങളുടെ ജീവനെടുക്കരുത്" തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിൽ ആവശ്യം ഉന്നയിച്ച് മലയാളികൾ

ഇംഗ്ലീഷിന് പുറമെ തമിഴിലും മലയാളികൾ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 01:54 PM IST
  • "വെള്ളം എടുത്തോളു പക്ഷെ ഞങ്ങളുടെ ജീവനെടുക്കരുത്"
  • "വലിയ ഒരു ദുരന്തത്തിൽ നിന്ന് കേരളത്തെ രക്ഷിക്കണം"
  • "ഇവിടെ ഉള്ളവരോ തിരിഞ്ഞ് നോക്കുന്നില്ല, നിങ്ങളെങ്കിലും ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു"
  • ഇംഗ്ലീഷിന് പുറമെ തമിഴിലും മലയാളികൾ കമന്റ് രേഖപ്പെടുത്തുന്നുണ്ട്.
Mullaperiyar Dam : "വെള്ളം നിങ്ങളെടുത്തോളൂ, പക്ഷെ ഞങ്ങളുടെ ജീവനെടുക്കരുത്" തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിൽ ആവശ്യം ഉന്നയിച്ച് മലയാളികൾ

Thiruvananthapuram : മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ചോദ്യം മലയാളികൾക്കിടയിൽ ഉയർന്നിതിന് ശേഷം സോഷ്യൽ മീഡിയയിൽ പുതിയ അണക്കെട്ട് സ്ഥാപിക്കണമെന്നുള്ള ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാമ്പയിന് കൂടുതൽ ജനശ്രദ്ധ ലഭിക്കുകകയാണ്. പല പ്രമുഖരും 45 പേരുടെ ജീവന് വേണ്ടി മുന്നോട്ടെത്തിയപ്പോൾ പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള #DecommisionMullaperiyarDam എന്ന് സോഷ്യൽ മീഡിയ ക്യാമ്പയിന് ഇതിനോടകം വലിയ ജനശ്രദ്ധയാണ് ലഭിച്ചരിക്കുന്നത്. അതിനിടെയാണ് ഇതെ ആവശ്യം ഉയർത്തി മലയാളികൾ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിലെത്തിയിരിക്കുന്നത്. 

"വെള്ളം എടുത്തോളു പക്ഷെ ഞങ്ങളുടെ ജീവനെടുക്കരുത്" "വലിയ ഒരു ദുരന്തത്തിൽ നിന്ന് കേരളത്തെ രക്ഷിക്കണം" "ഇവിടെ ഉള്ളവരോ തിരിഞ്ഞ് നോക്കുന്നില്ല, നിങ്ങളെങ്കിലും ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു" തുടങ്ങിയ കമന്റുകളാണ് എം.കെ സ്റ്റാലിന്റെ ഫേസ്ബുക്ക് പേജിലെത്തി മലയാളികൾ രേഖപ്പെടുത്തിരിക്കുന്നത്. ഒപ്പം #DecomisionMullaperiyarDam #SaveKerala #SaveMullaperiyar എന്നിങിനെയാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്.

ALSO READ : #DecommissionMullaperiyarDam ന് പിന്തുണ അറിയിച്ചു നടൻ പൃഥ്വിരാജ്, രാഷ്ട്രീയം മാറ്റിവെച്ച് 40 ലക്ഷം ജീവനകൾക്ക് വേണ്ടി ഒന്നിക്കണമെന്ന് നടൻ

ഇംഗ്ലീഷിന് പുറമെ തമിഴിലും മലയാളികൾ കമന്റ് രേഖപ്പെടുത്തുന്നുണ്ട്. 

"സർ എല്ലാ ബഹുമാനത്തോടെ ഇത് രേഖപ്പെടുത്തുന്നു, കേരളത്തിലുള്ള 35 ലക്ഷത്തിലധികം ജീവൻ അപകടകത്തിലാണ്. ഞങ്ങളുടെ സർക്കാർ ഇതുവരെ ഇതിനായ ശബ്ദം ഉയർത്തീട്ടില്ല. ഞങ്ങൾ മനുഷ്യരാണ്. ഇവിടെ ജീവിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. സർ ഞങ്ങളെ സഹായിക്കണം, പുതിയ ഡാം പണിയു" എന്ന് ഒരാൾ തമിഴിൽ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

അതേസമയം ഇന്ന് മുല്ലപ്പെരിയാർ വിഷയം പരിഗണിച്ച സുപ്രീം കോടതി കേരളത്തിനു മേൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. ജലനിരപ്പ് താഴ്ത്തേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു.  ജലനിരപ്പ് 139 അടിയാക്കി  നിലനിർത്തണം എന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ അറിയിച്ചത്. 2019-ലെ പോലെ ജലനിരപ്പ് നിലർത്താൻ ഉത്തരവുണ്ടാകണമെന്നും സർക്കാർ കോടതിയോട് അപേക്ഷിച്ചു.

എന്നാൽ ജലനിരപ്പ് 139 അടിയാക്കാനുള്ള അടിയന്തിര സാഹചര്യം ഇല്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ. ഇന്ന് രാവിലെ വരെ ജലനിരപ്പ് 137.2 ആണ്. വിഷയത്തിൽ മേൽനോട്ട സമിതിയുമായി ആലോചിച്ച് ജലനിരപ്പ് എത്ര അടിയാക്കി നിർത്തണമെന്ന് തീരുമാനിക്കണം.

അതേസമയം കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ ചർച്ച നടത്തിയാണ് ഇ പ്രശ്നങ്ങൾ തീരുമാനിക്കേണ്ടത്.  അങ്ങിനെ തീരുമാനമെടുത്താൽ കോടതിക്ക് ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. മുല്ലപ്പെരിയാർ മേൽനോട്ട സമിതിയോട് കോടതി നിലവിലെ സ്ഥിതിഗതികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തൽസ്ഥിതി റിപ്പോർട്ട് മനസ്സിലാക്കിയ ശേഷമായിരിക്കും കോടതി വിഷയത്തിൽ തീരുമാനമെടുക്കുക. കേസ് മറ്റനാൾ വീണ്ടും പരിഗണിക്കും.

മുല്ലപ്പെരിയാർ ഡാമിന്റെ ഘടന പ്രശ്നങ്ങളെ കുറിച്ചുള്ള ഐക്യ രാഷ്ട്ര സഭയുടെ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിക്കുന്നത്.  കാനഡ അസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വാട്ടർ എൻവയോൺമെൻറ് ആൻറ് ഹെൽത്തിന്റെ റിപ്പോർട്ടിന്മേൽ സുപ്രീം കോടതി ഹർജി സമർപ്പിക്കുകയും ചെയ്തു.

ALSO READ : Mullaperiyar Dam: പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാത പഠനം പുരോ​ഗമിക്കുന്നുവെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

ലോകത്തിൽ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളിൽ ഒന്ന് മുല്ലപ്പെരിയാറാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇതാണ് ഹർജിക്കാരൻ ആധാരമായി ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ അപ്രതീക്ഷിത പ്രളയാവസ്ഥയിൽ ഡാം ജീവനുകൾക്ക് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 ജനുവരിയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ തന്നെ അണക്കെട്ടിലെ ചോർച്ചകളും, നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ പലതും നിലവിൽ കാലാവധി കഴിഞ്ഞ അവസ്ഥയിലാണ്.

മുല്ലെപ്പെരിയാറിനുണ്ടാകുന്ന അപകടം 3.5 ബില്യൺ ജനങ്ങളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട് ഉദ്ധരിച്ച് ലൈവ് ലോ പറയുന്നു. റിപ്പോർട്ടിനായി പഠന വിധേയമാക്കിയ ഡാമുകളിൽ ഇന്ത്യയിലെ ഒരേ ഒരു അണക്കെട്ടാണ് മുല്ലപ്പെരിയാർ ആറ് അണക്കെട്ടുകളിൽ തന്നെ ഏറ്റവും പഴക്കം ഇതിനാണ്.

ALSO READ : Mullaperiyar| മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം, ഉടൻ തീരുമാനം വേണമെന്ന് കോടതി

നിലവിൽ റിപ്പോർട്ടിൽ പഠന വിധേയമാക്കിയ അണക്കെട്ടുകളിൽ നാലെണ്ണം ഡി കമ്മീഷൻ ചെയ്തു കഴിഞ്ഞു. സിംബാവെയിലെ ഒരു ഡാമും ഒപ്പം മുല്ലപ്പെരിയാറുമാണ്  ഇപ്പോഴും തുടരുന്നത്. മുല്ലപ്പെരിയാറിൻറെ ആയുസ് കണക്കാക്കിയാൽ  1887-ൽ നിർമ്മാണം ആരംഭിച്ച് 1895-ൽ നിർമ്മാണം പൂർത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വർഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്.

റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത് കോൺക്രീറ്റ് അണക്കെട്ടുകൾക്കുള്ള ശരാശരി കാലാവധി 50 വർഷമെന്നാണ്. സാധാരണ ഗതിയിൽ 100 വർഷം വരെയും ഇത് പോകാറുണ്ട്. വിഷയത്തിൽ കോടതിയുടെ തീരുമാനമാണ് ഇനി അറിയേണ്ടത്.

നിലവിൽ

നിലവിൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിലേക്ക് ഉയരുകയാണ്. ആറുമണി വരെയുള്ള കണക്ക് പ്രകാരം 136.80 ആണ് ജലനിരപ്പ്. 138-ലേക്ക് എത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പും നൽകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News