കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. ജോഷിയുടെ കൊച്ചി പനമ്പള്ളി ന​ഗറിലെ 10 ക്രോസ് റോഡിലുള്ള ബി സ്ട്രീറ്റിൽ ഹൗസ് നമ്പർ 347 അഭിലാഷം വീട്ടിൽ ഇന്ന് പുലർച്ചേ 1. 30 ഓടെയാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും ഒരു കോടിയോളം വിലമതിക്കുന്ന സ്വർണ്ണങ്ങളും വജ്രങ്ങളും നഷ്ടപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീടിന്റെ പിൻവശത്തെ അടുക്കളഭാ​ഗം കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടാണ്. രണ്ടാമത്തെ നിലയിലുള്ള മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തി തുറന്ന് 25 ലക്ഷം രൂപ വിലമതിക്കുന്ന ‍ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വ‍ർണ്ണത്തിന്റെ പത്ത് മാലകളും 10 വളകളും, ,സ്വർണ്ണത്തിന്റെ 2 വങ്കികളും വില കൂടിയ പത്ത വാച്ചുകളും അടക്കമാണ് മോഷണം പോയത്. വീട്ടിൽ ജോഷിയുടെ ഭാര്യ സിന്ധു, മരുമകൾ വർഷ,3 കുട്ടികൾ എന്നിവർ ഉണ്ടായിരുന്നു. 


പുലർച്ചേ 5.30 മണിക്ക് ജോഷിയുടെ ഭാര്യ ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീട്ടിലെ ജോലിക്കാരി കോന്തുരുത്തി സ്വദേശിനിയായ ക്ലിൻസി ജോലിക്കാരിയുടെ മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. സിസിടിവി ദൃശ്യത്തിൽ ഏകദേശം 30 വയസ്സു തോന്നിക്കുന്ന ടീഷർട്ടും തൊപ്പിയും കറുത്ത ഷാളും ധരിച്ചയാൾ ജനൽ തുറക്കാൻ ശ്രമിക്കുന്നതായാണ് കണ്ടെത്തിയത്. പിന്നീട് സിസിടിവി തിരിച്ചു വച്ചു കളഞ്ഞു, ഡോഗ് സ്‌ക്വാഡും ഫിംഗർപ്രിന്റും സ്ഥലത്തെത്തിയിട്ടുണ്ട്, ജോഷിയുടെ മകൻ അഭിലാഷ് ടോമിയുടെ മൊഴിയെടുക്കുന്നുണ്ട്.