തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ബലാത്സംഗ ആരോപണം അടിസ്ഥാനരഹിതമെന്ന് ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ മാധ്യമത്തിലൂടെയാണ് കമല്‍ തനിക്കെതിരായ യുവനടിയുടെ ആരോപണങ്ങള്‍ തള്ളിയത്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും തനിക്കെതിരെയുള്ള ആസൂത്രിതമായ പ്രചാരണമാണെന്ന് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.   


ഒരു വര്‍ഷം മുന്‍പ് നിയമപരമായ അറിയിപ്പ് ലഭിച്ചിരുന്നുവെന്നും അഭിഭാഷകന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


നമോ കിറ്റ്: ലോക്ക് ഡൌണില്‍ ബിജെപി സഹായമെത്തിച്ചത് ലക്ഷക്കണക്കിന്‌ പേര്‍ക്ക്!


 


തെറ്റായ ആരോപണമായതിനാല്‍ എതിര്‍ കക്ഷികളില്‍ നിന്നുള്ള തുടര്‍നടപടികള്‍ക്കായി കാത്തിരിക്കണം എന്നാണു അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, അത്തരമൊരു തുടര്‍ നടപടി ഉണ്ടാകാത്തതിനാല്‍ അത് അവഗണിച്ചു. -കമല്‍ പറഞ്ഞു. 


കൂടാതെ, ആഭ്യന്തര കലഹങ്ങള്‍ മൂലം സ്ഥാനം ഒഴിയേണ്ടി വന്ന ചലച്ചിത്ര അക്കാദമിയിലെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. 


നിയമപരമായ അറിയിപ്പ് ലഭിച്ച വിവരം തന്‍റെ അഭിഭാഷകനും ജീവനക്കാരനും മാത്രമേ അറിയുന്നുവെന്നും അദ്ദേഹമാന് ഇതിന് പിന്നിലെന്ന് തെളിയിക്കാന്‍ വേണ്ട തെളിവുകള്‍ തന്‍റെ പക്കല്‍ ഇപ്പോള്‍ ഇല്ലെന്നും കമല്‍ പറയുന്നു. 


'അവര്‍ കുടുംബാംഗം'; വീട്ടുജോലിക്കാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ഗംഭീര്‍


 


മതം പറഞ്ഞു ഒരു ചാനല്‍ തന്നെ ആക്രമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം കമലുദ്ദീൻ മുഹമ്മദ് മജിദ് എന്നാണ് അവര്‍ തന്നെ വിശേഷിപ്പിക്കുന്നതെന്നും മലയാള സിനിമയ്ക്ക് കമലുദ്ദീൻ ഇല്ല. കമലിനെ മാത്രമേ അറിയൂവെന്നും വ്യക്തമാക്കി. 


എന്തുക്കൊണ്ടാണ് നടി സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിക്കുന്ന ഒരു പോസ്റ്റ്‌ പോലും പങ്കുവയ്ക്കാത്തത്? എന്തുക്കൊണ്ടാണ് കേസ് ഫയല്‍ ചെയ്യാത്തത്? തുടങ്ങിയ  തന്നെ ചില ചോദ്യങ്ങളും കമല്‍ ചോദിക്കുന്നുണ്ട്. 


മാത്രമല്ല, തന്‍റെ സിനിമയിലേക്കുള്ള കാസ്റ്റിംഗ് നടത്തുന്നത് കാസ്റ്റിംഗ് ടീമുകളും അസോസിയേറ്റുകളുമാണെന്നും അദ്ദേഹം പറഞ്ഞു. 


സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവനടിയെ പീഡിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി സംവിധായകന്‍ രംഗത്തെത്തിയത്.