'അവര്‍ കുടുംബാംഗം'; വീട്ടുജോലിക്കാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ഗംഭീര്‍

കഴിഞ്ഞ ആറു വര്‍ഷമായി തന്‍റെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. 

Last Updated : Apr 24, 2020, 04:38 PM IST
'അവര്‍ കുടുംബാംഗം'; വീട്ടുജോലിക്കാരിയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് ഗംഭീര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ആറു വര്‍ഷമായി തന്‍റെ വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. 

കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൌണ്‍ കാരണം ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിച്ചില്ല. അന്ത്യകര്‍മ്മങ്ങള്‍ ഗംഭീര്‍ ചെയ്യാന്‍ തീരുമാനിച്ചത്. 

ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്നവരോട് ഇനിയെങ്കിലും നീതി പുലർത്തണം!!

 

ഒഡീഷ സ്വദേശിനിയായ സരസ്വതി പാത്രയാണ് മരിച്ചത്. പ്രമേഹ രോഗിയായിരുന്ന സരസ്വതിയ്ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഗംഗാ രാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ 21നാണ് സരസ്വതി മരിച്ചത്.

'എന്‍റെ കുട്ടികളെ നോക്കിയിരുന്ന അവര്‍ വീട്ടുജോലികാരിയല്ല. കുടുംബാംഗമാണ്. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുകയെന്നത് എന്‍റെ കടമയാണ്. ജാതി, മതം സാമൂഹിക പദവി എന്നിവ കണക്കിലെടുക്കാതെ എല്ലായ്പ്പോഴും മഹത്വത്തില്‍ വിശ്വസിക്കുക എന്നതാണ് മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കാനുള്ള ഏക മാര്‍ഗം.' -ഗംഭീര്‍ കുറിച്ചു. 

Trending News