Priyadarshan : ചരിത്രം എടുത്ത് ദേഹം മുഴുവൻ പൊള്ളി; ഇനി ചരിത്ര സിനിമ ചെയ്യിലെന്ന് സംവിധായകൻ പ്രിയദർശൻ
Priyadarshan Movie : 2021 തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. തിയറ്ററർ റിലീസിന് ശേഷം മോഹൻലാൽ ചിത്രത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്
മലയാളികൾക്ക് എന്നും ഓർത്ത് ചിരിക്കാൻ ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങളാണ് പ്രിയദർശൻ ഒരുക്കിട്ടുള്ളത്. കാലങ്ങൾ കടന്നുപോകുമ്പോഴും പ്രിയദർശൻ ചിത്രങ്ങൾക്ക് അത്രത്തോളം ആരാധകരാണുള്ളത്. ചിരി ചിത്രങ്ങൾ മാത്രമല്ല കാഞ്ചീവരം പോലെ ഓഫ് ബീറ്റ് സിനിമകളും കാലാപാനി പോലെ ചരിത്ര സിനിമകളും പ്രിയദർശൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അതേസമയം ഏറ്റവും അവസാനമായി മോഹൻലാലിനെ വച്ച് ഒരുക്കിയ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചരിത്ര സിനിമയെടുത്ത് തന്റെ കൈ പൊള്ളിയെന്നാണ് പ്രിയദർശൻ പറയുന്നത്. അതുകൊണ്ട് താൻ ഇനി ചരിത്ര സിനിമ ചെയ്യില്ലയെന്നും പ്രിയദർശൻ പറഞ്ഞു.
"ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാൻ. ദേഹം മുഴുവൻ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താൽ അത് ഡോക്യുമെന്ററി ആവുള്ളു. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ മോശക്കാരനാണ്. അറബി ചരിത്രത്തിഷ നല്ലവനാണ്. ഏത് നമ്മൾ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാൻ ഇനി ചെയ്യില്ല" പ്രിയദർശൻ മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ സംസാരിക്കവെ പറഞ്ഞു.
ദേശീയ അവാർഡ് ലഭിച്ച പ്രിയദർശൻ ചിത്രം മരക്കാർ തിയറ്ററുകളിൽ എത്തിയപ്പോൾ വലിയതോതിൽ വിമർശനം നേരിട്ടത്. ഗ്രാഫിക്സിന് പുറമെ സിനിമ സംഭാഷണങ്ങൾക്കും എല്ലാം ചിത്രം വിമർശിക്കപ്പെടാൻ വഴി ഒരുക്കി. പിന്നീട് വലിയ ട്രോളുകളിലേക്കും മരക്കാർ സിനിമയെ വിലച്ചഴിക്കുകയും ചെയ്തു. അതിന് ശേഷം പ്രിയദർശൻ ആദ്യമായിട്ടാണ് തുറന്ന് സമ്മതിക്കുകയാണ് മരക്കാർ തന്റെ പാളിയ പോയ ശ്രമമാണെന്ന്.
എന്നാൽ താൻ സിനിമ ചെയ്യുന്നത് പ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ടിയാണ്. കാഞ്ചീവരം പോലെയുള്ള സിനിമകൾ ഒരുക്കുന്നത് തന്റെ ആഗ്രഹം തീർക്കാൻ വേണ്ടിയാണെന്ന് പ്രിയദർശൻ കൂട്ടിച്ചേർത്തു. എന്നാൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ആകാം പക്ഷെ വ്യക്തിഹത്യ നടത്തരുതെന്നും പ്രിയദർശൻ അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...