Prithviraj ന്റെ ആദ്യസിനിമ നന്ദനമല്ല; വെളിപ്പെടുത്തലുമായി സംവിധായകൻ
തന്റെ ആദ്യ ചിത്രം നന്ദനമാണെന്ന് പൃഥ്വി പലപ്പോഴും പല സ്ഥലങ്ങളിൽ വെച്ച് പറഞ്ഞിട്ടുണ്ട്.
പൃഥ്വിരാജിന്റെ ആദ്യ ചിത്രം നന്ദനമല്ലയെന്നും ആദ്യ ചിത്രം തന്റെ സിനിമയാണെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നമ്മുടെ പ്രിയ സംവിധായകൻ രാജസേനൻ. തന്റെ ആദ്യ ചിത്രം നന്ദനമാണെന്ന് പൃഥ്വി പലപ്പോഴും പല സ്ഥലങ്ങളിൽ വെച്ച് പറഞ്ഞിട്ടുണ്ട്.
എന്നാൽ തന്റെ ചിത്രമായ 'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയിലായിരുന്നു പൃഥ്വി (Prithviraj) ആദ്യമായി അഭിനയിച്ചതെന്നാണ് രാജസേനൻ (Rajasenan) പറയുന്നത്. സംവിധായകന്‍ പറയുന്നു. പക്ഷേ പൃഥ്വി ഒരിക്കലും അത് പുറത്തുപറഞ്ഞിട്ടില്ലയെന്നും രാജസേനൻ പറഞ്ഞു.
Also Read: Prithviraj in Maldives: അല്ലിക്കൊപ്പം അവധി ആഘോഷിച്ച് പൃഥ്വി
താന്‍ സംവിധാനം ചെയ്ത സിനിമയിലൂടെയാണ് പൃഥ്വിരാജ് (Prithviraj) എന്ന നടന്‍ വരുന്നതെങ്കിലും അദ്ദേഹം ആദ്യമായി അഭിനയിച്ച സിനിമയായി എന്റെ സിനിമയുടെ പേര് പറഞ്ഞിട്ടില്ല. നന്ദനമാണ് ആദ്യ ചിത്രമെന്നാണ് അദ്ദേഹം പറയാറ്. നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയും മറ്റൊരു സിനിമയും കഴിഞ്ഞിട്ടാണ് പൃഥ്വിരാജ് നന്ദനത്തിൽ അഭിനയിച്ചതെന്നും രാജസേനൻ പറഞ്ഞു. പക്ഷേ എല്ലാവരും ഹിറ്റായ ചിത്രത്തിന്റെ പേര് പറയാനാണ് ആഗ്രഹിക്കുന്നത് അതുകൊണ്ടാണ് നന്ദനം (Nandhanam) പൃഥ്വിരാജിന്റെ ആദ്യ ചിത്രമായതെന്നും രാജസേനൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...