`അയ്യപ്പനും കോശിയും` സംവിധായകന്‍ സച്ചി വെന്‍റിലേറ്ററില്‍, നില ഗുരുതരം!!
അയ്യപ്പനും കോശിയും എന്ന ഹിറ്റ് സിനിമയുടെ സംവിധായകന്‍ സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയ്യപ്പനും കോശിയും എന്ന ഹിറ്റ് സിനിമയുടെ സംവിധായകന്‍ സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സച്ചിയെ ജൂണ്‍ 16നു വെളുപ്പിനെയാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ശസ്ത്രക്രിയ കഴിഞ്ഞു കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരക്കഥാകൃത്ത് കൂടിയായ സച്ചിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെത്തിച്ചത്.
പ്രവാസികളുടെ പ്രതിഷേധം: നിരക്ക് വര്‍ധനവ് പിന്‍വലിച്ച് എയര്‍ ഇന്ത്യ
നിലവില്‍ അദ്ദേഹത്തിന്‍റെ നില ഗുരുതരമാണെന്നും വെന്‍റിലേറ്ററില്‍ ആണെന്നും അദ്ദേഹത്തിന്‍റെ പരിചരണത്തിനായി പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, 48-72 മണിക്കൂറുകള്‍ക്ക് ശേഷമേ ആരോഗ്യസ്ഥിതി വിലയിരുത്തനാകൂവെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'അയ്യപ്പനും കോശിയും' രചനയും സംവിധാനവും നിര്‍വഹിച്ചത് സച്ചിയായിരുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും സച്ചിയാണ്.
UAPA: അലനും താഹയും ജയില്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ല, ഭീഷണിപ്പെടുത്തുന്നു...
2007ല്‍ തീയറ്ററുകള്‍ കീഴടക്കിയ ചോക്കലേറ്റ് എന്നാ സിനിമയില്‍ സേതുവിനൊപ്പമായിരുന്നു അരങ്ങേറ്റം. റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്സ് എന്നിങ്ങനെ തീയറ്ററില്‍ മികച്ച വിജയം കൊയ്ത സിമികള്‍ ഈ കൂട്ടുക്കെട്ടിന്‍റേതായിരുന്നു.
മോഹന്‍ലാല്‍, അമല പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തയാറാക്കിയ റണ്‍ ബേബി റണ്ണിലൂടെയാണ് സ്വതന്ത്ര രചയിതാവായത്. പൃഥ്വിരാജ്-ബിജുമേനോന്‍ ചിത്രം അനാര്‍ക്കലിയാണ് ആദ്യ സംവിധാന സംരംഭം. ദിലീപ് നായകനായെത്തിയ രാ൦ലീല സച്ചിയുടെ തിരക്കഥയാണ്.