പൃഥിരാജിന് എന്നോടുള്ള ദേഷ്യം അങ്ങനെ മാറുമെന്ന് തോന്നുന്നില്ല, ഒരുപാട് തവണ വിഷമിപ്പിച്ചിട്ടുണ്ട്-സിബി മലയിൽ
ഞങ്ങളുടെ ഇടയിൽ ഒരു സ്ട്രെയിൻ ഉണ്ടായി. അത് എൻറെ കുറ്റമല്ല, എൻറെ കുറ്റമാണെന്ന് വിശ്വസിക്കുന്നും ഇല്ല.
മുത്താരം കുന്ന് പിഒ മുതൽ ഇങ്ങോട്ട് ഒരു പിടി ഗംഭീര ചിത്രങ്ങളുടെ സംവിധായകനാണ് സിബി മലയിൽ. പലതരത്തിലുമുള്ള അദ്ദേഹത്തിൻറെ പരീക്ഷണങ്ങൾ മലയാള സിനിമയിൽ വിജയമായിരുന്നെന്നാണ് സത്യം.കിരീടം, ആകാശദൂത് തനിയാവർത്തനം, ഹിസ് ഹൈനസ് അബ്ദുള്ള എന്നിവ അവയിൽ ചിലതാണ്.
ഇത്തരത്തിലെ സിനിമാ ജീവിതത്തിൽ കടന്നു വന്ന തൻറെ വിഷമത്തെ കുറിച്ച് പങ്ക് വെക്കുകയാണ് സിബി മലയിൽ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സിബി മലയിൽ സംസാരിച്ചത്. നന്ദനത്തിലാണ് ആദ്യമായി സിബി മലയിൽ പൃഥിരാജിനെ കാണുന്നത്.അന്ന് നന്ദനത്തിലെ കാർമുകിൽ വർണൻറെ ചുണ്ടിൽ എന്ന പാട്ട് ഞാനാണ് സംവിധാനം ചെയ്തത്. അത് രഞ്ജിത്ത് പറഞ്ഞിട്ടാണ്. പിന്നീട് ഞങ്ങളുടെ ഇടയിൽ ഒരു സ്ട്രെയിൻ ഉണ്ടായി. അത് എൻറെ കുറ്റമല്ല, എൻറെ കുറ്റമാണെന്ന് വിശ്വസിക്കുന്നും ഇല്ല-സിബിമലയിൽ പറയുന്നു
ALSO READ: ID Movie : ധ്യാൻ ശ്രീനിവാസൻ്റെ "ഐഡി " ആരംഭിച്ചു ; ദിവ്യ പിള്ളയാണ് നായിക
അതിന് ശേഷം പിന്നീട് പൃഥിരാജിനെ അമൃതത്തിൽ ജയറാമിൻറെ അനുജനായി കാസ്റ്റ് ചെയ്തു.ചിത്രത്തിൻറെ കഥയും മറ്റ് കാര്യങ്ങളുമെല്ലാം നിർമ്മാതാവും തിരക്കഥാകൃത്തും പോയി സംസാരിച്ചു. എന്നാൽ ഒരു ഘട്ടമായപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടായി. പിന്നീട് പ്രൊഡ്യൂസർമാർ അദ്ദേഹം ചോദിക്കുന്ന തുക അൽപ്പം കൂടുതലാണ്. അപ്പോൾ ഞാൻ പറഞ്ഞത് നിങ്ങളുടെ ബജ്റ്റ് അനുസരിച്ച് ചെയ്യാനാണ്. ധാരണയിൽ എത്താത്തതിനാൽ അരുൺ എന്ന നടനെ കാസ്റ്റ് ചെയ്തു.
വർഷങ്ങൾക്ക് ശേഷമാണ് ഞാൻ പിന്നീട് അറിയുന്നത്. അദ്ദേഹം ധരിച്ചിരിക്കുന്നത് ഞാൻ അദ്ദേഹത്തെ ഒഴിവാക്കിയതാണെന്നാണ്.അത് മാറേണ്ട ഘട്ടങ്ങൾ കഴിഞ്ഞതാണ്. ഇനി മാറുമെന്ന് തോന്നുന്നില്ല-സിബി മലയിൽ പറയുന്നു. അദ്ദേഹത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ ആ ഡിസിഷൻ എടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഞാനായിരുന്നു എന്നും സിബി മലയിൽ അഭിമുഖത്തിൽ പറയുന്നു. ആസിഫലി നായകനാകുന്ന കൊത്താണ് സിബി മലയിലിൻറെ ഏറ്റവും അവസാനമായി തീയ്യേറ്ററിലെത്തിയ ചിത്രം. വലിയ പ്രേക്ഷക പ്രതികരണമാണ് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...