Ahaana Krishna Web Series : "സമയമാണ് സ്നേഹത്തിന്റെ അളവ് കോൽ"; അഹാന കൃഷ്ണയുടെ വെബ് സീരീസ് മി, മൈസെല്ഫ് ആൻഡ് ഐയുടെ ട്രെയ്‌ലറെത്തി

Me, Myself and I  Web Series :  നടൻ പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് സീരീസിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്.   

Written by - Zee Malayalam News Desk | Last Updated : Aug 11, 2022, 01:58 PM IST
  • മി, മൈസെല്ഫ് ആൻഡ് ഐ എന്നാണ് സീരിസിന് പേര് നൽകിയിരിക്കുന്നത്.
  • നടൻ പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് സീരീസിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്.
  • ഈ മാസം തന്നെ ഈ വെബ് സീരീസ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • സീരീസിൽ മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രമായി ആണ് അഹാന കൃഷ്ണ എത്തുന്നത്.
Ahaana Krishna Web Series : "സമയമാണ് സ്നേഹത്തിന്റെ അളവ് കോൽ";  അഹാന കൃഷ്ണയുടെ വെബ് സീരീസ് മി, മൈസെല്ഫ് ആൻഡ് ഐയുടെ ട്രെയ്‌ലറെത്തി

മലയാളികളുടെ പ്രിയതാരം അഹാന കൃഷ്‌ണ കേന്ദ്ര കഥാപാത്രമായി എത്തുന്ന വെബ് സീരീസിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു.  മി, മൈസെല്ഫ് ആൻഡ് ഐ എന്നാണ് സീരിസിന് പേര് നൽകിയിരിക്കുന്നത്. നടൻ പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് സീരീസിൻറെ ട്രെയ്‌ലർ പുറത്തുവിട്ടത്. ഈ മാസം തന്നെ ഈ വെബ് സീരീസ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. സീരീസിൽ മാ കഫേ എന്ന കഫേ നടത്തുന്ന മാളു എന്ന കഥാപാത്രമായി ആണ് അഹാന കൃഷ്ണ എത്തുന്നത്. ഈ സീരീസിന്റെ പ്രധാന പശ്ചാത്തലവും ഈ കഫേ തന്നെയാണ്. സീരീസിൻറെ ട്രെയ്‌ലർ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. സീരീസ് സംവിധാനം ചെയ്യുന്നത് അഭിലാഷ് സുധീഷാണ്. സീരീസ് നിർമ്മിക്കുന്നത് 11 ത് ഹവർ പ്രൊഡക്ഷൻസാണ്.

 11 ത് ഹവർ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് സീരീസ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ അഹാന കൃഷ്‌ണയെ കൂടാതെ മീര നായർ, കാർത്തി വി എസ്, അനൂപ് മോഹൻദാസ്, അരുൺ പ്രദീപ്, രാഹുൽ രാജഗോപാൽ, പ്രദീപ് ജോസഫ് എന്നിവരാണ് സീരീസിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരീസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് സുധീഷും അഭിജിത്ത് സൈന്ധവും ചേർന്നാണ്. സീരീസിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നിമിഷ് രവിയാണ്. ചിത്രത്തിൻറെ എക്സിക്യു്ട്ടീവ് പ്രൊഡ്യൂസഴ്സ് അഭിലാഷ് സുധീഷും പാർത്ഥൻ മോഹനും ആണ്.

ALSO READ: Gold Movie Release Update : പൃഥ്വിരാജ് - നയൻ‌താര ചിത്രം ഗോൾഡ് ഈ ഓണത്തിന് തീയേറ്ററുകളിലെത്തും

എഡിറ്റിംഗ്: അതുൽ കൃഷ്ണൻ, സംഗീതം: ധീരജ് സുകുമാരൻ , സൗണ്ട് ഡിസൈൻ: നിവേദ് മോഹൻദാസ്, കല: നന്ദു ഗോപാലകൃഷ്ണൻ | അരുൺ കൃഷ്ണ, സ്റ്റിൽ: നന്ദു ഗോപാലകൃഷ്ണൻ, മേക്കപ്പ്: പ്രദീപ് വിതുര, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എം.എസ്, സെറ്റ് ഡിസൈൻ: രാഹുൽ കുമാർ, നൃത്തസംവിധാനം: സായി ബാലു, അതുൽ, പ്രൊമോഷണൽ ഫോട്ടോഗ്രഫി: കിഷോർ രാധാകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: അർജുൻ ഉണ്ണി, അസിസ്റ്റന്റ് ഡയറക്ടർമാർ: ബിനു കെ വർഗീസ്, മനു മോഹൻ പി, ജയകൃഷ്ണ ജയപാൽ, ലൈൻ പ്രൊഡ്യൂസർ: പ്രവീൺ ഐ.സി, പ്രൊഡക്ഷൻ കൺട്രോളർ: ജയേഷ് എൽ.ആർ, ലൊക്കേഷൻ പാർട്ണർ : 40 ഫീറ്റ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News