തിരുവനന്തപുരം: മലയാള സിനിമയെ തകർത്തത് മമ്മൂട്ടിയും മോഹൻലാലും ചേരുന്ന താരാധിപത്യമെന്ന് സംവിധായകൻ ശ്രീകുമാരൻ തമ്പി. ആര് സംവിധാനം ചെയ്യണമെന്ന് സൂപ്പർ താരങ്ങളാണ് ഇപ്പോൾ തീരുമാനിക്കുന്നത്. പഴയ നിർമാതാക്കളെ മുഴുവൻ പുറത്താക്കിയെന്നും മമ്മൂട്ടിയും മോഹൻലാലും ആദ്യം ഒതുക്കിയത് തന്നെയാണെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ നടന്മാർ വന്നതോടെ പവർ ഗ്രൂപ്പ് തകർന്നെന്നും അദ്ദേഹം തുറന്നടിച്ചു. താരമേധാവിത്വം തകർന്നു തുടങ്ങിയെന്നും ഇനി പവർ ഗ്രൂപ്പൊന്നും സിനിമയിൽ ഉണ്ടാകില്ലസിനിമ ഒന്നോ രണ്ടോ വ്യക്തികളിൽ ഒതുങ്ങി. ആരോപണങ്ങൾ വ്യക്തിപരമല്ലെന്നും ശ്രീകുമാരൻ തമ്പികൂട്ടിച്ചേർത്തു.


Also Read: Radhika Sarathkumar: വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ; 'തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്കുനേരെ ലൈംഗികാതിക്രമം നടത്തി'


 


മലയാള സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ തനിക്ക് അവകാശമുണ്ട്. മാധ്യമങ്ങൾ മലയാള സിനിമയെ താറടിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. ഏറ്റവും കുറവ് സ്ത്രീപീഡനം നടക്കുന്നത് മലയാള സിനിമയിലാണെന്നും മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ നടക്കുന്ന അത്ര സ്ത്രീ പീഡനങ്ങൾ മലയാളത്തിൽ നടക്കുന്നില്ലെന്നും ശ്രീകുമാരൻ പറ‍ഞ്ഞു. പ്രേംനസീർ, സത്യന്‍, മധു എന്നിവർ തിളങ്ങി നിൽക്കുമ്പോഴാണ് താൻ മലയാള സിനിമയിലേക്ക് വരുന്നത്. കാസ്റ്റിംഗ് കൗച്ച്, പവർ ഗ്രൂപ്പ് എന്നിവ ഉണ്ടോയെന്ന് തനിക്കറിയില്ല. മമ്മൂട്ടി മോഹൻലാൽ എന്നിവർ വന്നതിന് ശേഷമാണ് സൂപ്പർസ്റ്റാർ, മെഗാസ്റ്റാർ വിളികൾ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടാതെ പൂഴ്ത്തിവച്ചത് തെറ്റാണ്. അതിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നതിൽ സർക്കാരാണ് മറുപടി പറയേണ്ടതെന്നും സ്രീകുമാരൻ തമ്പി പറ‍ഞ്ഞു. ലൈം​ഗീകാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം പറ‍ഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.