ഞാന്‍ അവസരം നല്‍കി, എന്നിട്ട് എന്നോട് ചെയ്തത് -ഗോപികയ്ക്കെതിരെ സംവിധായകന്‍
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക.
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗോപിക.
വിവാഹശേഷം സിനിമാമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും താരം ചെയ്ത കഥാപാത്രങ്ങള്‍ ആരാധകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
തൊട്ടാല്‍ പൊള്ളും... 13 ദിവസം, പെട്രോള്‍ വിലയില്‍ 7.12 രൂപയുടെ വര്‍ധനവ്!!
2002ല്‍ പുറത്തിറങ്ങിയ 'പ്രണയമണിത്തൂവല്‍' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ സിനിമയിലെ അരങ്ങേറ്റം. ഇപ്പോഴിതാ, താരത്തിനെതിരെ ഒരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ തുളസീദാസ്.
'പ്രണയമണിത്തൂവല്‍' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് തുളസീദാസ്. തന്‍റെ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ഗോപിക തന്നെ വിവാഹത്തിന് ക്ഷണിച്ചില്ലെന്നാണ് സംവിധായകന്‍ വെളിപ്പെടുത്തുന്നത്.
അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍റെ മകള്‍ ഇനി ഡിസ്നിയുടെ ഓഹരി ഉടമ
എന്തുക്കൊണ്ടാണ് തുളസീദാസിനെ വിവാഹത്തിനു ക്ഷണിക്കാതിരുന്നത് എന്നു അന്ന് ഒരു പത്രപ്രവര്‍ത്തകന്‍ താരത്തോട് ചോദിച്ചിരുന്നു. തുളസീദാസ് വന്നാല്‍ മറ്റ് പലരും വരില്ല എന്നായിരുന്നു ഇതിനു ഗോപിക നല്‍കിയ മറുപടി.
കൂടാതെ, സിനിമാരംഗത്തെ പലരും തന്നെ ശത്രുവിനെ പോലെയാണ് കാണുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. നടിമാരായ റോമയെയും മീരാ നന്ദനെയും നായികമാരാക്കി പടം ചെയ്യാന്‍ തീരുമാനിചിരുന്ന്നെകിലും പിന്നീട് അവര്‍ അഡ്വാന്‍സ് തിരികെ നല്‍കി അഭിനയിക്കില്ലെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ പടം വിതരണത്തിനെടുക്കാന്‍ ആളില്ലെന്നു ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കള്‍ കയ്യൊഴിഞ്ഞെന്നും സംവിധായകന്‍ പറഞ്ഞു. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഗോപിക 2013ല്‍ ഭാര്യ അത്ര പോര എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.