അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍റെ മകള്‍ ഇനി ഡിസ്നിയുടെ ഓഹരി ഉടമ

അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ മകള്‍ ജിയാന ഇനി ഡിസ്നിയുടെ ഓഹരി ഉടമ. 

Last Updated : Jun 19, 2020, 01:19 PM IST
  • ഫ്ലോയ്ഡിന്‍റെ മരണശേഷം ജിയാനയ്ക്ക് സഹായം ലഭിക്കുന്നത് ഇതാദ്യമായല്ല. ജിയാനയുടെ പഠന ചിലവ് ഏറ്റെടുത്ത് കെന്യ വെസ്റ്റ്‌ നേരത്തെ രംഗത്തെത്തിയിരുന്നു.
അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍റെ മകള്‍ ഇനി ഡിസ്നിയുടെ ഓഹരി ഉടമ

അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയ്ഡിന്‍റെ മകള്‍ ജിയാന ഇനി ഡിസ്നിയുടെ ഓഹരി ഉടമ. 

ബോളിവുഡ് നടിയും ഗായികയുമായ ബാർബറ സ്‌ട്രൈസാൻഡിന് നന്ദിയറിയിച്ച് ജിയാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ പങ്കുവച്ചു. ഡിസ്നി ഓഹരി ഉടമയായി മാറിയ സന്തോഷം പങ്കുവച്ച ജിയാന കത്തും സര്‍ട്ടിഫിക്കറ്റും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 

വരനും കൂട്ടരും ചേര്‍ന്ന് വധുവിന്‍റെ സഹോദരനെ കൊന്നു... കാരണം മധുരപലഹാരം

'ഞാനിപ്പോള്‍ ഒരു ഡിസ്നി ഓഹരി ഉടമയാണ്. നന്ദി' -എന്ന അടിക്കുറിപ്പോടെയാണ് ജിയാന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഏകദേശം 45,000 ഫോളോവേഴ്സാണ് ജിയാനയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. മൈ നെയിം ഈസ് ബാർബ്ര (1965), കളർ മി ബാർബ്ര (1966) എന്നീ രണ്ട് ബാർബറ ആൽബങ്ങളുടെയും പകർപ്പുകളും ഇതിനൊപ്പം ജിയാനയ്ക്ക് ലഭിച്ചു. 

 
 
 
 

 
 
 
 
 
 
 
 
 

Thank You @barbrastreisand for my package, I am now a Disney Stockholder thanks to you 

A post shared by GIGI FLOYD (@giannapinkfloyd_) on

സി‌എൻ‌ബി‌സിയുടെ ഫെബ്രുവരിയിലെ റിപ്പോർട്ട് പ്രകാരം പത്ത് വര്‍ഷം മുന്‍പ് ഡിസ്നിയിൽ 1,000 ഡോളർ (76,205 രൂപ) നിക്ഷേപിക്കുന്ന ഒരാളുടെ വരുമാനം 2020 ഫെബ്രുവരി 25 ആകുമ്പോഴേക്കും 4,600 ഡോളറാകും (3,50,545 രൂപ). അതായത് മുതല്‍ മുടക്കിന്‍റെ 370%. 

കൂടപ്പിറപ്പിനെ പോലെ കൂടെ നിന്ന് സുരേഷ് ഗോപി... വൈറലായി കുറിപ്പ്

എന്നാല്‍, ഗിയാനയ്ക്ക് എത്ര ഡിസ്നി ഷെയറുകളാണ് ബാർബറ സമ്മാനിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, ബാർബറയുടെ ഈ പ്രവര്‍ത്തി എല്ലാവര്‍ക്കും പ്രചോദനമാകുമെന്നും ആറു വയസുകാരിയുടെ ജീവിതം ഇതിലൂടെ മെച്ചപ്പെടുമെന്നുമാണ് ആരാധകരുടെ അഭിപ്രായം. 

'എന്‍റെ അച്ഛൻ ലോകത്തെ മാറ്റിമറിച്ചു, ഒരുപാട് പേരുടെ ഹൃദയത്തെ സ്പര്‍ശിച്ചു' എന്നാണ് ജിയാന പറയുന്നത്. ഫ്ലോയ്ഡിന്‍റെ മരണശേഷം ജിയാനയ്ക്ക് സഹായം ലഭിക്കുന്നത് ഇതാദ്യമായല്ല. ജിയാനയുടെ പഠന ചിലവ് മുഴുവന്‍ ഏറ്റെടുത്ത് കെന്യ വെസ്റ്റ്‌ നേരത്തെ രംഗത്തെത്തിയിരുന്നു.  

ആത്മഹത്യയ്ക്ക് മുന്‍പ് സുഷാന്ത് വിളിച്ചവരില്‍ റിയയും: മൊഴി രേഖപ്പെടുത്തി

ജൂൺ 12-നാണ് ജിയാന തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ ആദ്യമായി ഒരു പോസ്റ്റ്‌ പങ്കുവയ്ക്കുന്നത്. പിതാവിന്റെ മടിയിൽ ഇരിക്കുന്ന ചിത്രമാണ് ജിയാന പങ്കുവച്ചിരുന്നത്. 'ഡാഡിയും മകളും ഒരുമിച്ചുള്ള സമയമായിരുന്നു മികച്ചത്'  -എന്ന അടിക്കുറിപ്പോടെയാണ് ജിയാന ആ ചിത്രം പങ്കുവച്ചത്. ഫ്ലോയ്ഡിന്‍റെ മടിയിലിരിക്കുന്ന ജിയാനയായിരുന്നു ചിത്രത്തില്‍. 

Trending News