നടനും സംവിധായകനുമായ രഞ്ജി പണിക്കറുടെ മകൻ നിതിൻ ര‍ഞ്ജി പണിക്കർ ഒരുക്കുന്ന വെബ് സീരീസ് വരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സീരീസ് വരുന്നത്. മധുവിധു എന്നാണ് സീരീസിന് പേര് നൽകിയിരിക്കുന്നത്. ഹോട്ട്സ്റ്റാറിൽ എത്തുന്ന രണ്ടാമത്തെ മലയാളം വെബ് സീരീസ് ആണ് മധുവിധു. മധുവിധുവിന്റെ ചിത്രീകരണം തുടങ്ങി. സുരാജ് വെഞ്ഞാറമ്മൂട്, ശ്വേത മേനോൻ, കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ, ​ഗ്രേസ് ആന്റണി, കനി കുസൃതി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സീരീസിന്റെ രചന, സംവിധാനം, നിർമ്മാണം എന്നിവ കൈകാര്യം ചെയ്യുന്നത് നിതിൻ തന്നെയാണ്. നിഖിൽ എസ് പ്രവീൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രഞ്ജിൻ രാജ് ആണ് സം​ഗീതം സംവിധാനം. മൻസൂർ മുത്തൂട്ടി ആണ് എഡിറ്റർ. റോണക്സ് സേവ്യർ മേക്കപ്പും നിസാർ റഹ്മത്ത് കോസ്റ്റ്യൂമും ചെയ്യുന്നു.



കേരള ക്രൈം ഫയൽസ് ആണ് ഡിസ്നി ഹോട്ട്സ്റ്റാർ ആദ്യമായി അവതരിപ്പിക്കുന്ന മലയാളം വെബ് സീരീസ്. ജൂൺ 23 മുതൽ സീരീസ് സ്ട്രീമിങ് തുടങ്ങും. ഒരു സെക്സ് വർക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം. അഹമ്മദ് കബീർ ആണ് ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനാണ് അഹമ്മദ് കബീര്‍. കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള സീരീസ് ആണ് കേരള ക്രൈം ഫയൽസ്. 


ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക. കേരളീയ പശ്ചാത്തലത്തിലാണ് ഓരോ കഥകളും അവതരിപ്പിക്കുന്നത്. അജു വര്‍ഗീസും ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതായിരിക്കും ആദ്യ സീസൺ. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുല്‍ റിജി നായര്‍ ആണ് സീരീസ് നിർമ്മിക്കുന്നത്.


Also Read: Kerala Crime Files: ഇവളാണ് സ്വപ്ന!!! 'കേരള ക്രൈം ഫയൽസ്' ഉടൻ സ്ട്രീമിങ് തുടങ്ങുന്നു


ആഷിഖ് അയ്മര്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിതിന്‍ സ്റ്റാനിസ്ലസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സം​ഗീത സംവിധായകൻ. പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍. കേരള ക്രൈം ഫയൽസ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുൾപ്പെടെയുള്ള ഭാഷകളിലാണ് പുറത്തിറക്കുന്നത്. ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലും എത്തുന്നതെന്ന് ട്രെയിലറിൽ കാണിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.