കൊച്ചി: പ്രമുഖ ചലച്ചിത്ര താരം ദിവ്യ ഉണ്ണിയെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഫാഷൻ ഫിലിം ഉർവി റിലീസ് ചെയ്തു. ഉർവി (അഥവാ ഭൂമി) പൗർണമി മുകേഷാണ് സംവിധാനം ചെയ്തിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകൃതിയെയും അതിലെ ഓരോ കണികകളെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെയാണ് ദിവ്യ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രണ്ട് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഖ്യം. ടീം ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.


ALSO READ : വിജയ്ക്കൊപ്പം റോൾസ് റോയ്സിൽ ബീസ്റ്റ് ടീം; പിറന്നാൾ ദിനത്തിലെ സർപ്രൈസ് പങ്ക് വെച്ച് അപർണ- Video



ഹരി കൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോപീകൃഷ്ണന്റെ വരികൾക്ക് അമൃതേഷാണ് സംഗീതം നൽകിയിരിക്കുന്നത്. സൂര്യ ശ്യാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു ശങ്കർ വി എസാണ് എഡിറ്റിങ്, 


ഏറെക്കാലത്തിനു ശേഷം ക്യാമറക്കുമുന്നിൽ എത്തിയ ദിവ്യയുടെ ഈ വീഡിയോ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.