Djinn Movie : സൗബിന് ആകെ വട്ടായി! സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ജിന്ന് സിനിമയുടെ ട്രെയിലർ പുറത്ത്; റീലിസ് മെയ് 13ന്
Djin Movie Trailer സൗബിൻ ഒരു ഭ്രാന്തൻ കഥാപാത്രമായി എത്തുന്ന ചിത്രം മെയ് 13 തിയറ്ററുകളിൽ റിലീസ് ചെയ്യും.
കൊച്ചി : സൗബിൻ ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ജിന്ന് സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടു. സൗബിൻ ഒരു ഭ്രാന്തൻ കഥാപാത്രമായി എത്തുന്ന ചിത്രം മെയ് 13 തിയറ്ററുകളിൽ റിലീസ് ചെയ്യും. രണ്ട് വ്യത്യസ്ത ലുക്കിലാണ് സൗബിൻ ചിത്രത്തിലെത്തുന്നത്.
സുധീര്‍ വികെ, മനു വലിയ വീട്ടില്‍ എന്നിവർ ചേർന്ന് സ്‌ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിനെ കൂടാതെ ഷറഫുദ്ദീന്‍, കെപിഎസി ലളിത, ജിലു ജോസഫ്, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് ഗോപിനാഥനാണ്.
ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. എഡിറ്റിങ് ദീപു ജോസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജംനീഷ് തയ്യിലുമാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് പ്രശാന്ത് പിള്ളയാണ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അന്‍വര്‍ അലിയുമാണ്.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥന്‍. ആര്‍ട്ട് ഗോകുല്‍ ദാസ്, അഖില്‍ രാജ് ചിറയില്‍, കോസ്റ്റ്യൂം മഷര്‍ ഹംസ, സ്റ്റണ്ട് മാഫിയ ശശി, ജോളി ബാസ്റ്റിന്‍ .സ്റ്റില്‍സ് രോഹിത് കെ സുരേഷ്. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്. സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രാഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂരുമാണ്.
ALSO READ : Chathuram Movie | ഒരു ശുദ്ധ A പടവുമായി സിദ്ധാർഥ് ഭരതൻ; ചതുരം സിനിമയുടെ സെൻസറിങ് കഴിഞ്ഞു
2015ൽ കാർ അപകടത്തിൽ ചികിത്സലായിരുന്നു സിദ്ധാർഥ്, എല്ലാം ഭേദമായതിന് ശേഷം ഒരുക്കിയ ആദ്യ ചിത്രമാണ് ജിന്ന്. ജിന്ന് സിനിമയക്ക് പുറമെ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരവും തിയറ്ററിൽ റിലീസിനായി ഒരുങ്ങുകയാണ്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണത്തിൽ ആശങ്ക എന്നിവയാണ് സിദ്ധർഥ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.