`ബെൻസി പ്രൊഡക്ഷൻസിന്റെ ഏറ്റവും പുതിയ ചിത്രം `DNA`യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി`
ഒരു നീണ്ട ഇടവേളക്ക് ശേഷം ഹിറ്റ് മേക്കർ ടി എസ് സുരേഷ് ബാബു തിരിച്ചു വരുന്ന ചിത്രമാണ് DNA.
ഒരുത്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പോലെ ശ്രദ്ധ നേടിയ ചിത്രങ്ങൾക്ക് ശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾനാസർ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ DNA യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു നീണ്ട ഇടവേളക്ക് ശേഷം ഹിറ്റ് മേക്കർ ടി എസ് സുരേഷ് ബാബു തിരിച്ചു വരുന്ന ചിത്രമാണ് DNA. ഒരുപാട് ഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ.കെ സാജൻ എ.കെ സന്തോഷ് കൂട്ടുകെട്ടിലെ എ.കെ സന്തോഷ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
ഒരു വലിയ താര നിര ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും ചിത്രത്തിനുണ്ട്. റായി ലക്ഷ്മി, അഷ്‌കർ സൗദാൻ, ഹന്ന റെജി കോശി, ഇനിയ,സ്വാസിക, അജു വർഗീസ്, ഇർഷാദ് അലി ,രവീന്ദ്രൻ, സെന്തിൽ കൃഷ്ണ ,പദ്മരാജ് രതീഷ് ,ഇടവേള ബാബു , അഞ്ജലി അമീർ , സജ്ന ഫിറോസ് ,അമീർ നിയാസ് ,റോമാ രാജേഷ് , കൈലാഷ് , കുഞ്ചൻ ,കോട്ടയം നസീർ , ജോൺ കൈപ്പള്ളി ബാബു ആന്റണി തുടങ്ങി വമ്പൻ താര നിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. ആക്ഷൻ ത്രില്ലെർ മൂഡിൽ ഒരുക്കുന്ന ചിത്രം ഒരു ഫാമിലി എന്റർടൈൻനർ കൂടിയാണ്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ക്യാമറമാൻ രവി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
എഡിറ്റർ ജോൺ കുട്ടി. പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ. സംഘടനം സ്റ്റണ്ട് ശിവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി എന്നിവർ നിർവഹിക്കുന്നു. കലാ സംവിധാനം ശ്യാം കാർത്തികേയൻ. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. വസ്ത്രലങ്കാരം നാഗരാജൻ. സ്റ്റിൽസ് ശാലു പെയ്യാട്. പബ്ലിസിറ്റി ഡിസൈനെർ അനന്തു എസ് കുമാർ. vfx മഹേഷ് കേശവ്. പി.ആർ.ഒ വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ, മീഡിയ മാർക്കറ്റിംഗ് ആൻഡ് ഓൺലൈൻ പിആർ 1000 ആരോസ്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...