ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മമ്മൂട്ടി. ഡിഎൻഎയുടെ ചിത്രീകരണം ജനുവരി 26ന് ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ ടിഎസ് സുരേഷ് ബാബു ഡിഎൻഎ, ഐപിഎസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മമ്മൂട്ടി നിർവ്വഹിച്ചു. ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറായാണ് ഡിഎൻഎ ഒരുക്കുന്നത്. അസ്കർ സൗദാൻ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, ബാബു ആന്റണി, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരിനന്ദ, ലക്ഷ്മി മേനോൻ, അംബിക, രവീന്ദ്രൻ, സെന്തിൽരാജ്, പത്മരാജ് രതീഷ്, ഇടവേള ബാബു, സുധീർ, അമീർ നിയാസ്, പൊൻവർണ്ണൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.


ALSO READ: Shaakuntalam: ശകുന്തള - ദുഷ്യന്തൻ പ്രണയകഥയുമായി സാമന്ത; 'ശാകുന്തള'ത്തിലെ പാട്ടെത്തി


എറണാകുളം, ചെന്നൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ബാനർ- ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം- കെവി അബ്ദുൾ നാസർ, സംവിധാനം- ടിഎസ് സുരേഷ് ബാബു, രചന- എകെ സന്തോഷ്, എഡിറ്റിംഗ്- ഡോൺ മാക്സ്, ചമയം- പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അനിൽ മേടയിൽ, കല- ശ്യാം കാർത്തികേയൻ, കോസ്റ്റ്യൂം- നാഗരാജൻ, ആക്ഷൻ- സ്റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ലിസിറ്റി ഡിസൈൻസ്- അനന്തു എസ് കുമാർ, പിആർഒ- വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.